ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മനപൂര്‍വം ശ്രമിക്കുകയാണ് അതിനുവേണ്ടിയുള്ള പ്രചാരണത്തിനായി സി പി എം രണ്ട് മാധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേള നത്തില്‍ കല്പറ്റ എം എല്‍ എയും കെ പി സി സി വര്‍ക്കിംഗ് പ്രസിടെന്റുമായ ടി സിദ്ധീഖ് ആരോപിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നാതാണ് സി പി എം അജണ്ട അതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച പ്രചരിപ്പിച്ചത് കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാവിന് സമുദായ സംഘടനകള്‍ പ്രോഗ്രാമിന് വിളിച്ചാല്‍ അത് ചേര്‍ത്ത് കഥ മെനയുകയാണ് ചില മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വി അൻവറിന്റെ മുന്നണി പ്രവേശന വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇതിനകം നിലപാട് വ്യക്തമാ ക്കിയിട്ടുണ്ട്. രാഷ്ട്രീയമായ വേരോട്ടം ഇല്ലാത്തതിന്റെ പേരിലാണ് കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാട്ടുന്നത്. വയനാട് ദുരിതാശ്വാസ സഹായത്തിന്റെ പേരിലായാലും എയിംസിന്റെ കാര്യത്തിലായാലും ഒരിക്കലും ഒരു ജനതയോട് പോലും കാണിക്കാൻ പാടില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്.
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റവും ആണ് കേരളത്തിൽ അതീവ ഗുരുതരമായ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്ന അവസ്ഥയില്‍ ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം ബ്ലുവറിയുടെ പിന്നാലെ പോകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു..
നിർദിഷ്ട നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആരായിരിക്കുമെന്ന് സമയം ആകുമ്പോൾ തീരുമാനിക്കുമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എം എൽ എ വ്യക്തമാക്കി. 2026 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ശക്തമായി അധികാരത്തിൽ തിരിച്ചെത്തു മെന്നും മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്നതിന് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ ഐ സി സി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, നവാസ് വെള്ളിമാട് കുന്ന്, ഫൈസൽ ബഹസ്സൻ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, റഷീദ് കൊളത്തറ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.