‘കളം നിറയാന്‍ കളക്കര’ റിയാദ് ഓ ഐ സി സിയെ സലിം നയിക്കും.


റിയാദ് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അമരത്തേക്ക് സലിം കളക്കര ചുമതലയേൽക്കുന്നു. കഴിഞ്ഞ 25 വർഷത്തിൽ അധിക മായി റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തും കോൺഗ്രസ്സ് സംഘടനാ രംഗത്തും നേതൃതം നൽകി സജീവ സാന്നിധ്യമായ അദ്ദേഹം നിലവിൽ അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റ് ആയ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു.

പൊന്നാനിയിലെ പ്രസിദ്ധ കോൺഗ്രസ്സ് കുടുംബമായ കളക്കര തറവാട്ടിൽ നിന്നും കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോൺഗ്രസ് സംഘടനാരംഗത്തേക്ക് കടന്നുവന്നത്. തുടർന്നു യൂത്ത് കോൺ ഗ്രസ് ഇഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

പ്രവാസലോകത്തു എത്തിയതിനു ശേഷവും കോൺഗ്രസിന്റെ പ്രവാസി സംഘടനകളിൽ തുടക്കം മുതൽ സജീവ നേതൃത്തത്തിൽ ഉണ്ടായിരുന്ന സലിം കളക്കര. റിയാദിലെ വിത്യസ്ത ചേരികളിൽ നിന്നിരുന്ന കോൺഗ്രസ് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന കാര്യത്തിൽ മറ്റു സഹപ്രവർത്തകരോടൊപ്പം നിർണ്ണായക പങ്കു വഹിച്ചിരുന്നു.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് റിയാദിലെ കോൺഗ്രസ് സംഘടന ഒഐസിസി എന്ന സംഘടനാ രൂപത്തിലേക്ക് ഒരുമിച്ചപ്പോൾ കുഞ്ഞി കുമ്പള പ്രസിഡന്റ് ആയ കമ്മിറ്റിയിൽ സീനിയർ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. കഴിഞ്ഞ വർഷത്തെ ഒഐസിസി സംഘടന തിരെഞ്ഞെടുപ്പ് സമയത്തു രൂപംകൊണ്ട സമവായത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ വർഷം അബ്ദുല്ല വല്ലാഞ്ചിറയും പിന്നീട് രണ്ടു വർഷം സലിം കളക്കരയും പ്രസിഡന്റ് ആവുക എന്ന നിർദ്ദേശ ത്തിന്റെ ഭാഗമായാണ് ഇപ്പോൾ നേതൃത്തമാറ്റം ഉണ്ടായത്.

28 -വർഷമായി പ്രവാസം തുടങ്ങിയിട്ട്.ഇപ്പോൾ റിയാദിൽ സ്വന്തമായൊരു കമ്പനി നടത്തുകയും അതിന്റെ ഭാഗമായി നിരവധി പേർക്ക് ജോലി നൽകാനും അദ്ദേഹത്തിന് സാധിച്ചു. ആരിഫ സഹ ധർമ്മിണിയും വിദ്യാർത്ഥികളായ മുഹമ്മദ് ആസിഫ്, ഫാത്തിമ നിദ, ഫാത്തിമ നിസ എന്നീ മൂന്ന് മക്കളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.


Read Previous

റിയാദിലെ ആശുപത്രികൾ സ്വീകരിക്കുന്ന മനുഷ്യത്വപരമായ സമീപനം ശ്ലാഘനീയം -മുന്‍ എന്‍ ആര്‍ കെ ചെയര്‍മാന്‍ അയൂബ് ഖാന്‍

Read Next

ആർഎസ്എസുമായി കൈകോർത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറന്നു’; ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് മീരയുടെ ശ്രമ: കെ ആർ മീരക്ക് മറുപടിയുമായി വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »