മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ ടി സിദ്ധീഖ് എം എൽ എക്ക് നിവേദനം നൽകി


റിയാദ്: മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ നാട്ടിൽ നിന്നും ഓ ഐ സി സിയുടെ പതിനാലാം വാർഷിക പരിപാടിക്ക് എത്തിച്ചേർന്ന കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധീഖിന് കോഴിക്കോട് ഏർപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രവാസികളായ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടികാണിച്ച് തയ്യാറാക്കിയ നിവേദനം നല്‍കി.

ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി നിയമിതനായ സലിം കളക്കരയുടെ സാന്നിധ്യത്തില്‍ മലബാർ ഡെവല്ല്മെൻറ് ഫോറം റിയാദ് ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ജനറൽ സെക്രട്ടറി ഒമർ ഷെറീഫ് രക്ഷാധികാരി അസ്ലം പാലത്ത് മെംമ്പർമ്മാരായ അൽതാഫ്, നവാസ്, സിദ്ധീക്ക്,അഷറഫ് എന്നിവർച്ചേർന്ന് . MLA യ്ക്ക് കൈമാറി.

നിവേദനത്തിൽ ബോധിപ്പിച്ച കാര്യങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റെകളുടെ ഉത്തരവാദപ്പെ ട്ടവരോട് വേണ്ട രീതിയിലുള്ള നടപടികൾ ഉണ്ടാവാൻ ശ്രദ്ധയിൽപ്പെടുത്ത്മെന്ന് MLA ഉറപ്പ്നൽകി.


Read Previous

‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

Read Next

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേത്രുത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »