ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുൻ പ്രസിഡന്റ് ജോ ബൈഡനു നൽകി വന്ന സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതാ യി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്റലിജൻസ് വിവരങ്ങൾ മേലിൽ ബൈഡനു ലഭിക്കയുമില്ല. 2020 തിരഞ്ഞെടുപ്പിൽ ജയിച്ച ബൈഡൻ അന്ന് ട്രംപിന്റെ സുരക്ഷയും ഇന്റലിജൻസ് ബ്രീഫിംഗും നിർത്തി വച്ചിരുന്നു. ഇപ്പോൾ തിരിച്ചടിക്കാൻ ട്രംപ് പറയുന്ന ന്യായം ബൈഡനെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ്. ബൈഡൻ ചെയ്തത് ഒരു കീഴ്വഴക്കമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”

ജോ ബൈഡനു ഇനി ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. “അതു കൊണ്ട് അദ്ദേഹത്തിന്റെ ഇന്റലിജൻസ് ബ്രീഫിങ് നിർത്തലാക്കുന്നു.” ബൈഡനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു ട്രംപ് വാദിച്ചു. നാഷനൽ സെക്യൂരിറ്റി ഉറപ്പാക്കാൻ പറ്റിയ ആളല്ല ബൈഡൻ.
2021 ജനുവരി 6നു ക്യാപിറ്റോളിൽ കലാപം സംഘടിപ്പിച്ച ട്രംപ് രഹസ്യ വിവരങ്ങൾ അറിയേണ്ടതില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അന്ന് ബൈഡൻ അത് നിർത്തിയത്.
