മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു


ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ല ന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് മത്സരം നിര്‍ത്തി കൂണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്ത സ്രാവമുണ്ടായതിനാല്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പോരാട്ടത്തിനൊടുവില്‍ കൂണി മരണപ്പെട്ടുവെന്നും കുടുംബം അറിയിച്ചു. ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രാര്‍ഥനയോടെ കൂടെ നിന്നവര്‍ക്കും കുടുംബം നന്ദി അറിയിച്ചു. മുൻപ് ഒരു പരുക്കി നെത്തുടർന്ന് ജോണ്‍ കൂണി ഒരു വർഷത്തോളം റിങ്ങിൽ നിന്നു വിട്ടുനിന്നിരുന്നു

https://twitter.com/BBCSPORTNI/status/1888301153320100010?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1888301153320100010%7Ctwgr%5E61028f7f416e8370ff29e327500964f5917849a0%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fml%2Fbharat%2Ffaith-on-hold-indias-longest-traffic-jam-over-350-km-on-prayagraj-route-for-maha-kumbh-2025-kerala-news-kls25021004422

2023-ല്‍ ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ലിയാം ഗയ്‌നോറിനെ പരാജയപ്പെടുത്തി ജോണ്‍ കൂണി സെല്‍റ്റിക് കിരീടം സ്വന്തമാക്കിയിരുന്നു.


Read Previous

ലോകം കണ്ടതിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കിൽ വലഞ്ഞ് രണ്ട് സംസ്ഥാനങ്ങൾ; വാഹന നിര 350 കിലോമീറ്റർ

Read Next

ഏകദിന അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച് ബ്രീറ്റ്‌സ്‌കെ; തകർത്തത് 47 വർഷത്തെ റെക്കോർഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »