കുവൈത്ത് സിറ്റി: നിർമിത ബുദ്ധി സാങ്കേതികവിദ്യ പത്താം ഗ്രേഡ് വിദ്യാർഥിക ളുടെ കമ്പ്യൂട്ടർ പഠനപദ്ധതിയിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം ആക്ടിങ് ടെക്നിക്കൽ സൂപ്പർവൈസർ മോന സാലിം അവാദ് ആണ് ഇക്കാര്യം അറിയിച്ചത്.

മുതിർന്ന കമ്പ്യൂട്ടർ സയൻസ് സൂപ്പർവൈസർമാരുടെയും വകുപ്പ് തലവന്മാരുടെയും അധ്യാപകരുടെയും യോഗം വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകർക്ക് വിഷയത്തിൽ പ്രത്യേക പരിശീലനം നൽകും.
അതിവേഗത്തിൽ മാറുന്ന സാങ്കേതികവിദ്യക്കൊപ്പം നീങ്ങാൻ കുവൈത്തിലെ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിൽ കരിക്കുലം പുതുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയിൽ ഇത് ഗുണം ചെയ്യും. സാങ്കേതിക വിദ്യയിൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു