ഒരാൾ അയച്ച സന്ദേശത്തിൽ പറയുന്നത്, ‘ഒരു ആൺകുട്ടിയും പെൺകുട്ടിയും പാർക്കിൽ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ. അവരുടെ പെരുമാറ്റം മാന്യമല്ല’ എന്നാണ്.

നാളെ പ്രണയികളുടെ ദിവസമാണ്. വാലന്റൈൻസ് ഡേ. മിക്കവാറും പ്രണയികൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ദിവസം. എന്നാൽ, ദില്ലിയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ദുരനുഭവമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരി ക്കുന്നത്. യുവാവ് പറയുന്നത്, താനും തന്റെ കാമുകിയും കൈപിടിച്ചിരുന്നതിന്റെ പേരിൽ തന്റെ ഹൗസിംഗ് സൊസൈറ്റിയിലുള്ളവർ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശങ്ങൾ അയക്കുന്നു എന്നാണ്. ഗ്രൂപര്പ് ചാറ്റിലാണ് ഇവർ സന്ദേശങ്ങൾ അയക്കുന്നത്.
അവരെ പാഠം പഠിപ്പിക്കണം എന്ന് തുടങ്ങി അയൽക്കാർ അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടും 20 -കാരനായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘അവരെ ഒരു പാഠം പഠിപ്പിക്കണം, അതിനി പൊലീസിനെ കൂടി ഉൾപ്പെടുത്തിയിട്ടാ ണെങ്കിൽ അങ്ങനെ’ തുടങ്ങിയ സന്ദേശങ്ങളാണ് അയൽക്കാർ പങ്കുവയ്ക്കുന്നത്.