Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

1526 ഏക്കർ ഭൂമി, 27 കിലോ സ്വർണം… ജയലളിതയുടെ സ്ഥാവര, ജംഗമ വസ്‌ത്തുക്കൾ തമിഴ്‌നാടിന് കൈമാറി ബെംഗളൂരു പ്രത്യേക കോടതി


ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്ഥാ വര, ജംഗമ വസ്‌ത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലുള്ള പ്രത്യേക കോടതി.

കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ, ഭൂമിയുടെ പട്ടയങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയാണ് തമിഴ്‌നാട് സർക്കാരിന് തിരികെ നൽകി യത്. ഭൂമിയുടെ പട്ടയത്തിന് പുറമെ വാൾ, റിസ്റ്റ് വാച്ചുകൾ, പേനകൾ, 1606 മറ്റ് വിലപിടി പ്പുള്ള വസ്‌തുക്കൾ എന്നിവയുൾപ്പെടെ 27 കിലോയുടെ സ്വർണാഭരണങ്ങളാണ് ഇവയെല്ലാം. തമിഴ്‌നാട് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണ് 27 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മറ്റ് വസ്‌തുക്കളും തിരികെ നൽകിയത്.

കൂടാതെ, ഏകദേശം 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകളും സർക്കാരിനെ ഏൽപി ച്ചിട്ടുണ്ട്. കർശന സുരക്ഷയോടെയാണ് ഇവ തിരികെ കൊണ്ട് പോയത്. ജയലളിതയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് ഏറെകാലമായി നിലനിന്നിരുന്ന തർക്കമായിരുന്നു ഇത്.

7,040 ഗ്രാം ഭാരമുള്ള 468തരം സ്വർണം, വജ്രങ്ങൾ പതിച്ച ആഭരണങ്ങൾ, 700 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങൾ, 740 വിലയേറിയ സ്ലിപ്പറുകൾ, 11,344 സിൽക്ക് സാരി കൾ, 250 ഷാളുകൾ, 12 റഫ്രിജറേറ്ററുകൾ, 10 ടിവി സെറ്റുകൾ, 8 വിസിആറുകൾ, 1 വീഡിയോ ക്യാമറ, 4 സിഡി പ്ലെയറുകൾ, 2 ഓഡിയോ ഡെക്കുകൾ, 24 ടു-ഇൻ-വൺ ടേപ്പ് റെക്കോർഡറുകൾ, 1040 വീഡിയോ കാസറ്റുകൾ, 3 ഇരുമ്പ് ലോക്കറുകൾ, 1,93,202 രൂപ പണവും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

2014 സെപ്റ്റംബർ 27-ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയും വിധി ച്ചത്. പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്‌തുക്കൾ ആർബിഐ, എസ്‌ബിഐ എന്നിവ യ്‌ക്ക് വിൽക്കുകയോ പൊതു ലേലത്തിന് വക്കുകയോ ചെയ്യണമെന്നും നിർദേശി ച്ചിരുന്നു.

വിൽപ്പനയിൽ നിന്നുള്ള വരുമാനം പിഴ തുകയുമായി ക്രമീകരിക്കണമെന്നും വിധിച്ചി രുന്നു. അതിനിടയിലാണ് ജയലളിത മരിച്ചത്. ഇതോടെ വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നും ജയല ളിതയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് തർക്കം തുടരുകയാണ്.


Read Previous

ഇന്ത്യയ്ക്ക് കരുത്തുറ്റ ഉത്പാദന അടിത്തറയാണ് വേണ്ടത്, പൊള്ളയായ വാക്കുകളല്ല: രാഹുൽ ഗാന്ധി

Read Next

ചെർണോബിൽ ആണവ നിലയം റഷ്യ ആക്രമിച്ചെന്ന് യുക്രെയ്‌ൻ; നിഷേധിച്ച് റഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »