Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോലിയെയോ ഇന്ത്യൻ താരങ്ങളെയോ കെട്ടിപ്പിടിച്ചേക്കരുത്’; പാക് ആരാധകർക്ക് ഇന്ത്യയോട് നീരസം- വീഡിയോ


പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത ആഴ്‌ച തുടക്കമാവുകയാണ്. വമ്പന്മാരായ എട്ട് ടീമികള്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തി രിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ഫെബ്രുവരി 23 ന് നടക്കുന്ന ഇന്ത്യയുടെ പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനായാണ്.

ടൂര്‍ണമെന്‍റിന്‍റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കി ല്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് നിഷ്‌പ ക്ഷ വേദിയായ ദുബായ് തിരഞ്ഞെടുത്തത്. ഏറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചക ള്‍ക്കും ഒടുവിലാണ് ടൂർണമെന്‍റ് ഈ വിധത്തിലുള്ള ഹൈബ്രിഡ് ഫോർമാറ്റിൽ നടത്താന്‍ തീരുമാനിച്ചത്.

ബോര്‍ഡുകള്‍ തമ്മില്‍ രമ്യതയിലെത്തിയെങ്കിലും ഇതിന്‍റെ പേരില്‍ ഇന്ത്യയോടുള്ള കലി പാക് ആരാധകര്‍ക്ക് അടങ്ങിയിട്ടില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ ഇന്ത്യ യോട് നീരസത്തിലാണ് എന്നാണ് പാകിസ്ഥാൻ പത്രപ്രവർത്തകൻ ഫരീദ് ഖാൻ പറയുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരം വരെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുമായുള്ള സൗഹൃദം മാറ്റിവക്കാൻ മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാകിസ്ഥാൻ ടീമിനോട് ഒരു പാക് ആരാധകൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയും ഫരീദ് ഖാന്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

വിരാട് കോലിയേയും മറ്റ് ഇന്ത്യൻ കളിക്കാരേയും കെട്ടിപ്പിടിക്കരുതെന്നും പാകിസ്ഥാൻ കളിക്കാര്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്. അതേസമയം 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ സർഫറാസ് അഹമ്മദ് നയിക്കുന്ന പാകിസ്ഥാൻ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച, കോലി നയിക്കുന്ന ഇന്ത്യന്‍ ടീം കിരീടം ഉയർത്തുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതാമായായിരുന്നു പാകിസ്ഥാന്‍റെ വിജയം.


Read Previous

ചെർണോബിൽ ആണവ നിലയം റഷ്യ ആക്രമിച്ചെന്ന് യുക്രെയ്‌ൻ; നിഷേധിച്ച് റഷ്യ

Read Next

ഹിന്ദു മതത്തിലെ സ്വാതന്ത്ര്യമാണ് തന്നെ അതിലേക്ക് അടുപ്പിച്ചത്. എന്നാൽ അതു തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭയമെന്നും ആത്മീയ നേതാവായ ശ്രീ. എം, ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്; ഹിന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിക്കും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »