ആശ വർക്കർമാരെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാകാം കടുത്ത ആക്ഷേപവുമായി ധനമന്ത്രി


സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവർക്കില്ലെന്നുമായി രുന്നു മന്ത്രിയുടെ വിമർശനം.

തിരുവനന്തപുരം : വേതനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി. സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗി ക്കുകയാണെന്നും ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിള ക്കിവിട്ടവർക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വർക്കർമാർ സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.

വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ഏഴാം  ദിവസവും സെക്രട്ടറിയേറ്റിന് മുന്നിൽ ഇരിക്കുന്ന സമരക്കാർക്കെതിരെയാണ് ധനമന്ത്രിയുടെ ആക്ഷേപം. പാലപ്പെട്ട തൊഴാലാളികളോട് പിന്തുണയുണ്ടെന്ന് പറയുന്ന മന്ത്രി, ഓണറേറിയം കുടിശ്ശിക യായതിന്‍റെ കാരണവും കേന്ദ്ര സഹായം കിട്ടാത്തിന്‍റെ മുകളിൽ ചാരുന്നു. വകുപ്പ് മന്ത്രിയും പഴിക്കുന്നത് കേന്ദ്രത്തെയാണ്. എന്നാൽ മന്ത്രിമാർ ആക്ഷേപിച്ചാൽ സമരം അവസാനിപ്പിക്കില്ലെന്നും പിന്തിരിഞ്ഞുപോകില്ലെന്നുമാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മറുപടി.


Read Previous

കൊല്ലത്ത് യുവാക്കളുടെ ആക്രമണം; ദമ്പതികളെയും മാതാപിതാക്കളെയും വെട്ടിപരിക്കേൽപ്പിച്ചു

Read Next

മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആഷ്‌ലി സെന്റ് ക്ലെയർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »