മാർച്ച് മുതൽ പുതിയ മെട്രാഷ് 2 ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം


ദോഹ: മാർച്ച് 1 മുതൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം അധികൃതർ നിർദേശിച്ചു.

കൂടുതൽ സേവനങ്ങളോടെ കഴിഞ്ഞ ഡിസംബറിലാണ് മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങൾക്കായാണ് മെട്രാഷ് 2 ആപ് ഉപയോഗിക്കുന്നത്. മെട്രാഷിന്റെ പുതിയ ആപ് ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഐഒഎസ് വേർഷൻ 13, ആൻഡ്രോയിഡ് വേർഷൻ 29 എന്നിവയിലും പുതിയ ആപ് ലഭ്യമാണ്.

അതേസമയം കൂടുതൽ സേവനങ്ങളും പുതുമകളുമായാണ് പുതിയ ആപ് പുറത്തിറ ക്കിയത്. പുതിയ പെയ്മെന്റ് സംവിധാനം, വ്യക്തിഗത അതോറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, റീപ്രിന്റ്, ഭാര്യയുടെയും കുട്ടികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. റസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250 തിലധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്.


Read Previous

റിംഫ് ആരോഗ്യ ബോധവത്ക്കരണം: എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു

Read Next

കുവൈത്തിൽ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾക്ക്​ വിസ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »