യാംബു പുഷ്പമേള; പത്തു നാള്‍ കൂടി, സന്ദർശകരുടെ പ്രവാഹം.


റിയാദ്: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ നടക്കുന്ന പുഷ്‌പോത്സവം സമാപിക്കാന്‍ പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സന്ദര്‍ശന പ്രവാഹമാണ് മേളയിലേക്ക്. യാം​ബു റോ​യ​ൽ ക​മ്മീ​ഷ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആരംഭിച്ച പുഷ്പ മേള ഫെബ്രുവരി 27ന് അവസാനിക്കും.

ഇതിനോടകം തന്നെ പുഷ്പ മേള സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് യാംബുവിൽ എത്തി യിരിക്കുന്നത്. യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലെ പുഷ്‌പോത്സവത്തിന്‍റെ 15ാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്.

വിവിധ പവിലിയനുകൾ, ഫുഡ് കോർട്ടുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമ്മിച്ച കുന്നുകളും വിശാലമായ പൂ പരവതാനികളും സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്.

https://window.rcjy.gov.sa/RCJYReservation/എന്ന പോർട്ടിൽ ടിക്കറ്റ് എടുത്താണ് മേളയി ലെത്തേണ്ടത്. നഗരിയിൽ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വില്പനയും അറബി കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. മേളയിലെ പുഷ്പ സാഗര ദൃശ്യം സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. വാണിജ്യ വിനോദ പരിപാടികൾ സജീവമാക്കുന്നതിെൻറ ഭാഗമായും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മുൻ നിർത്തിയുമാണ് അധികൃതർ യാംബു പുഷ്പമേള സംഘടിപ്പിച്ചു വരുന്നത്.

താത്കാലികമാണെങ്കിലും സൗദി യുവതീയുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളകളിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു. അതിവിശാലമായ പൂ പരവതാനിക്ക് രണ്ടുതവണ നേരത്തേ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേളക്ക് കഴിഞ്ഞ വർഷം മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി നേടി ആഗോള ശ്രദ്ധനേടിയിരുന്നു. ദേശീയ, അന്തർ ദേശീയതലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്‌പോത്സവം ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.


Read Previous

ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്, ’24 മണിക്കൂറിനകം ഹാജരാകണം’

Read Next

ജിതിൻ്റെ മരണം: പ്രതിയായ മകൻ സിഐടിയു പ്രവർത്തകനെന്നും, ‘കൊലപാതകത്തിൻ്റെ കാരണം രാഷ്ട്രീയമല്ലെന്നും അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »