സൗദിയിൽ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം; വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്


റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ പലയിടങ്ങ ളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കം രൂപപ്പെട്ടു. തലസ്ഥാന നഗരിയായ റിയാദി ലും ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ പെയ്യുന്നത്. മഴക്കൊപ്പം കാറ്റും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ഫെബ്രു വരി 20 വ്യാഴാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

കനത്തെ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. വാഹനങ്ങള്‍ വെള്ളത്തിനിടയിലായി. പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റിയാദ്, ഹായില്‍, അല്‍ ഖാസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ മുന്നറി യിപ്പ്. മക്ക മേഖലയില്‍ പൊടിയും മണലും ഇളക്കിവിടുന്ന ശക്തമായ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷ ത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇത് തായിഫ്, മെയ്സാന്‍, അദ്ഹം, അല്‍ അര്‍ദിയാത്ത്, അല്‍ മുവൈഹ്, ഖുര്‍മ, റാനിയ്യ, തുറുബ, ബഹ്റ, അല്‍ ജുമും, ഖുലൈസ്, അല്‍ കാമില്‍ എന്നീ ഗവര്‍ണറേറ്റുകളെ ബാധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ ബഹയിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ചയും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം റിയാദ്, അല്‍ ഖാസിം, ഹായില്‍, നജ്റാന്‍, കിഴക്കന്‍ പ്രവിശ്യ, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിട ങ്ങളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. കാലാവസ്ഥയെക്കുറിച്ചും പ്രളയ ബാധിത പ്രദേശങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി പൊതുജന ങ്ങള്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ പിന്തുടരണമെന്ന് എന്‍സിഎം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതുമാി ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ജിദ്ദ, ഷുഐബ, അല്‍ ലീത്ത് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-49 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന ശക്തമായ കാറ്റ് ദൃശ്യപരത കുറയാനും കടലിനെ പ്രക്ഷു മാക്കാനും കാലാവസ്ഥാ കേന്ദ്രം ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്നും കേന്ദ്രം ആഹ്വാനം ചെയ്തു.


Read Previous

ബദീഅ-മലസ് റൂട്ട്: മെട്രോ ഓറഞ്ച് ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറന്നു

Read Next

ഷാഫി പറമ്പിൽ എം.പിക്ക് ജിദ്ദയിൽ ഊഷ്മള സ്വീകരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »