എന്തിനിത്ര തിടുക്കം? സുപ്രീം കോടതി തീരുമാനത്തിന് കാക്കാമായിരുന്നു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനത്തിൽ വിമർശിച്ച് കോൺഗ്രസ്


ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സെലക്ഷന്‍ പാനല്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കും ഉത്തരവിനും മുന്നേ തിടുക്കത്തില്‍ നടത്തിയ നിയമന ത്തില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചു. ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് ഇതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു.

‘നമ്മുടെ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് ഇത്, സുപ്രീം കോടതി പല കേസുകളിലും ആവർത്തിച്ചത് – തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പവിത്രത ലഭിക്കണ മെങ്കിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിഷ്‌പക്ഷമായ ഒരു പങ്കാളിയായി രിക്കണം എന്നാണ്’ -കെസി വേണുഗോപാൽ എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം കൈകാര്യം ചെയ്യുന്ന, ഭേദഗതി ചെയ്‌ത നിയമം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ തെരഞ്ഞെടുക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്‌തിട്ടുണ്ട്, കൂടാതെ ഉദ്യോഗസ്ഥനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ബുധനാഴ്‌ച (ഫെബ്രുവരി 19) ഈ വിഷയത്തിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വരെ സർക്കാർ കാത്തിരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://twitter.com/kcvenugopalmp/status/1891563063507288106?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1891563063507288106%7Ctwgr%5E2ef7e89199417d35586870466178eb58e04787d9%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fml%2Fbharat%2Fcongress-on-chief-election-commissioners-appointment-kerala-news-kls25021701087

സുപ്രീം കോടതിയുടെ സൂക്ഷ്‌മ പരിശോധനയെ മറികടക്കാനും വ്യക്തമായ ഉത്തരവ് വരുന്നതിനുമുമ്പ് നിയമനം നടത്താനും അവർ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന താണ്. ഇന്ന് തിടുക്കത്തിൽ യോഗം ചേർന്ന് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള അവരുടെ തീരുമാനം.

ഭരണകൂടം തെരഞ്ഞെടുപ്പ് പ്രക്രിയയെ എങ്ങനെ നശിപ്പിക്കുന്നു എന്നതിനെ കുറിച്ചും നിയമങ്ങൾ സ്വന്തം നേട്ടത്തിനായി വളച്ചൊടിക്കുന്നു എന്നതിനെ കുറിച്ചും പലരും പ്രകടിപ്പിച്ച സംശയങ്ങളെ ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ സ്ഥിരീകരിക്കുന്നതാണ്. അത് വ്യാജ വോട്ടർ പട്ടികകളായാലും, ബിജെപിക്ക് അനുകൂലമായ ഷെഡ്യൂളുകളാ യാലും, ഇവിഎം ഹാക്കിങ്ങിനെക്കുറിച്ചുള്ള ആശങ്കകളായാലും – അത്തരം സംഭവ ങ്ങൾ കാരണം സർക്കാരും സര്‍ക്കാര്‍ നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർമാരും ആഴത്തിലുള്ള സംശയങ്ങള്‍ക്ക് വിധേയരാകുന്നു,’ -വേണുഗോപാൽ പറഞ്ഞു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഇത് തള്ളിയാണ് ഗ്യാനേഷ് കുമാറിനെ കേന്ദ്രം നിയമിച്ചത്.


Read Previous

ഷാഫി പറമ്പിൽ എം.പിക്ക് ജിദ്ദയിൽ ഊഷ്മള സ്വീകരണം

Read Next

പരാമർശങ്ങളിൽ തെറ്റായ ഉദ്ദേശ്യം ഇല്ലായിരുന്നു; രാഹുലിനെയും ഖർഗെയും കണ്ട് ശശി തരൂർ,​ മാദ്ധ്യമങ്ങളെ കാണാതെ മടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »