ജർമനിയിൽ ഫാമിലിയോടെ സെറ്റിലാകാം! അതും നയാപൈസ ചെലവില്ലാതെ, ഇലക്‌ട്രീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്ട്‌സ്


തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20 ഓളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ജര്‍മന്‍ സര്‍ക്കാറിന്‍റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്‍റര്‍നാഷണല്‍ ടാലന്‍റ്സ് എന്ന പദ്ധതി യുടെ ഭാഗമായി ഇന്‍ഡോ – ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് നിയമനം. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ അംഗീകൃത ഡിപ്ലോമ/ഐടിഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസ യോഗ്യതയും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാനാകില്ല.

അപേക്ഷകര്‍ ഇലക്ട്രിക്കല്‍ & കണ്‍ട്രോള്‍ എഞ്ചിനീയറിങ്, മെഷിന്‍ സേഫ്റ്റി എന്നീ തൊഴില്‍ മേഖലകളില്‍ നൈപുണ്യമുളളവരാകണം. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളള വര്‍ക്ക് (എ1,എ2,ബി1,ബി2) മുന്‍ഗണനയുമുണ്ടാകും. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോര്‍ട്ട്, ഭാഷായോഗ്യത പരീക്ഷയുടെ ഫലം (ബാധക മെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം http://www.norkaroots.org, എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

അപേക്ഷകര്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മ്മന്‍ ഭാഷാ പഠനത്തിനും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാന്‍ തയ്യാറാകുന്നവരുമാകണം. ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനം, യോഗ്യത കളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസിങ്, ജോബ് മാച്ചിങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയില്‍ എത്തിയ ശേഷമുളള ഇന്‍റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതി വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുമെന്നും നോര്‍ക്ക അറിയിച്ചു.

റിക്രൂട്ട്‌മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്‌ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.


Read Previous

മഹാ കുംഭമേള മൃത്യു കുംഭമായി’; അസംബ്ലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

Read Next

പാതിവില തട്ടിപ്പ് കേസ്; മന്ത്രി കെ.കൃഷ്‌ണൻകുട്ടി പകൽക്കൊള്ളയുടെ തലവൻ; ആരോപണവുമായി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »