അഭിനയത്തികവിൻറെ ലളിതഭാവം കെ പി എ സി ലളിതയുടെ ഓർമകൾക്ക് ഒരാണ്ട്


ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു കെ.പി.എ.സി ലളിത. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്ന കെ പി എ സി ലളിത അഞ്ച് പതിറ്റാണ്ട് കാലം നമുക്കൊപ്പമുണ്ടായിരുന്നു കെ.പി.എ.സി ലളിത; പല ഭാവങ്ങളിൽ, പല വേഷങ്ങളിൽ. വാക്കിലും നോക്കിലുമെല്ലാം സാക്ഷ്യപ്പെടുത്തിയ ലളിതമയം. മലയാള സിനിമയിലെ അഭിനയ വിസ്മയമായിരുന്നു കെ.പി.എ.സി ലളിത. ലളിതമായ അഭിനശൈലികൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ നടി. അഞ്ച് പതിറ്റാണ്ടുകൊണ്ട് അഞ്ഞൂറിലധികം ചലച്ചിത്രങ്ങളിലാണ് വേഷമിട്ടത്. ഓര്‍മകള്‍ക്ക് ഒരാണ്ട് തികയുന്നു അഭിനയത്തികവിന്റെ ലളിതഭാവം കെ പി എ സി ലളിത

കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും, ഭാര്‍ഗവി അമ്മയുടെയും മകളായി കായകുളത്ത് ജനിച്ചു. യഥാര്‍ത്ഥ പേര് മഹേശ്വരി അമ്മ. 10ാം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. ”ഗീതയുടെ ബലി’ ആയിരുന്നു ആദ്യ നാടകം.

പിന്നീട് പ്രമുഖ നാടകസംഘമായ കെ.പി.എ.സിയില്‍ ചേര്‍ന്നു. അക്കാലത്താണ് ലളിത എന്ന പേരു സ്വീകരിക്കുന്നത്.പിന്നീട് ലളിത എന്ന പേരിനൊപ്പം കെ.പി.എ.സി എന്നുംകൂടെ ചേര്‍ത്തു. നാടകരംഗത്ത് പ്രശസ്തയായതോടെ പിന്നീട് സിനിമാരംഗ ത്തേക്കും പ്രവേശിച്ചു. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘കൂട്ടുകുടുബം’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം , എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കൊപ്പം മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അവർ നേടി . 2009-ലെ ഫിലിംഫെയർ അവാർഡ് സൗത്തിൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി അവരെ ആദരിച്ചു . ലളിത പിന്നീട് കേരള സംഗീതനാടക അക്കാദമി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു .

നമ്മുടെ ചുറ്റിനും ഉള്ള അല്ലെങ്കിൽ സ്വന്തം അമ്മയുടെ തന്നെ വിവിധ ഭാവങ്ങൾ, സ്നേഹവും ,തല്ലും ,തലോടലും ,കുശുമ്പും ദേഷ്യവുമെല്ലാം പകർന്നാടിയ വേഷങ്ങൾ ഓർമ്മകളാക്കി കൊണ്ടു 2022 ഫെബ്രുവരി 22ന് മണ്മറഞ്ഞു.


Read Previous

‘പ്രതികാരവും ഭീഷണിയുമായി പോവുകയാണെങ്കിൽ നേരിടും, മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ മതി പ്രശ്‌ന പരിഹാരത്തിന്’ രമേശ്‌ ചെന്നിത്തല

Read Next

‘മഞ്ഞുമ്മല്‍ ബോയ്‍സ്’ റിലീസ് വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »