സൗദി സ്ഥാപകദിനം: റിയാദ് പാലസ് മ്യൂസിയത്തിൽ സൗജന്യ പുരാവസ്തു പ്രദർശനം


റിയാദ്:സൗദി ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പുരാവസ്തു പ്രദശനത്തിന് റിയാദ് നാസറിയയിലെ പാലസ് മ്യൂസിയത്തിൽ തുടക്കമായി. മുപ്പതോളം ആളുകളുടെ വിത്യസ്ത പുരാവസ്തു പ്രദർശനം, 20/2/2025 വ്യാഴം മുതൽ 23/2/2025 ഞായർ വരെ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരേയാണ് പ്രദർശനം, സാധാരണ 100,200,250 റിയാൽ ആണ് ടിക്കറ്റ് നിരക്ക്, എന്നാൽ ഫൗണ്ടേഷൻ ദിനതൊടനുബന്ധിച്ച് സൗജന്യമായാണ് പ്രവേശനം.

പൗരാണിക കാലഘട്ടങ്ങളിൽ ഉപയോഗിച്ച വാളുകൾ, സൗദിയിലെ അബ്ദുൽ അസീസ് രാജാവ് മുതലുള്ളവരുടെ പഴയ കാല ചിത്രങ്ങൾ, അബ്ബാസിയ-റാഷിദിയ്യ കാലഘട്ടങ്ങളി ലെ നാണയങ്ങൾ, നോട്ടുകൾ, സ്റ്റാമ്പുകൾ, ഇന്ത്യയുടെ 10/20/50/100/150/1000 രൂപയുടെ നാണയങ്ങൾ, ഇന്ത്യയുടെ 500-1000 വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ, ഗാന്ധിജി യുടെ 50 ൽ കൂടുതൽ രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകൾ, എലിസബത്ത് രാജ്ഞി, ഡയാന രാജകുമാരി എന്നിവരുടെ സ്റ്റാമ്പ് കലക്ഷനുകൾ, പല രാജ്യങ്ങളുടെയും സ്വർണ്ണ നോട്ടു കൾ, 170 ൽ പരം രാജ്യങ്ങളുടെ പതാക സ്റ്റാമ്പുകൾ, 100 ൽ പരം രാജ്യങ്ങളുടെ ത്രികോണ സ്റ്റാമ്പുകൾ, പോസ്റ്റൽ കാർഡുകൾ, പെയിന്റിങ് ചിത്രങ്ങൾ, തോലുകളിൽ ആലേഖനം ചെയ്ത ചിത്രങ്ങൾ, മെഡലുകൾ, പഴയകാല കളിക്കോപ്പുകൾ എന്നിവാണ് എക്സിബിഷൻ നടക്കുന്ന പാലസ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.


Read Previous

എന്റെ സുഹൃത്ത് മോദിയ്ക്ക് സമ്മാനമായി ആ 21 മില്യൺ ഡോളർ ; വീണ്ടും വിവാദ പരാമർശവുമായി ട്രംപ്.

Read Next

ടീച്ചറേ… എന്ന് നീട്ടിയൊരു വിളി മതി, ആരെന്നറിയാന്‍ മുഖം നോക്കേണ്ട: വിദ്യാര്‍ഥികളെ ശബ്‌ദം കൊണ്ട് തിരിച്ചറിയുന്നൊരു അധ്യാപിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »