കോലിക്ക് അങ്ങ് പാകിസ്ഥാനിലും ആരാധകർ; സെഞ്ചുറി നേട്ടത്തിൽ ആർപ്പുവിളിയും ആഘോഷവും

ദുബായ്: ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. നിറം മങ്ങിയ പ്രകടനത്തില്‍ ഏറെ വിമര്‍ശനം നേരിടുന്ന കോലിയുടെ തിരിച്ചുവരവായിരുന്നു ഇന്നലെ ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ താരത്തിന്‍റെ മികച്ച സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ കോലി 100 റൺസുമായി പുറത്താകാതെ നിന്നു. എന്നാല്‍ പാകിസ്ഥാന് ഇത് നാണംകെട്ട തോൽവിയായിരുന്നു. ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ടിക്കറ്റ് ഉറപ്പിച്ചു.

ഇന്നലെ ജയത്തിലേക്കും സെഞ്ചുറിയിലേക്കുമുള്ള വിരാട് കോലിയുടെ ബൗണ്ടറി ഇന്ത്യയിലെ ആരാ ധകര്‍ മാത്രമല്ല, പാകിസ്ഥാനിലേയും താരത്തിന്‍റെ ആരാധകര്‍ ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോലി പായിച്ച ഒരു ഫോറില്‍ തന്‍റെ 51-ാം ഏകദിന സെഞ്ച്വറിയും ഇന്ത്യയുടെ വിജയവുമാണ് ഉറപ്പാക്കിയത്.

കോലി സെഞ്ചുറി നേടിയതോടെ പാകിസ്ഥാനിലെ ആരാധകര്‍ സന്തോഷത്തോടെ നൃത്തം ചെയ്യാൻ തുടങ്ങി. എന്നാല്‍ പാകിസ്ഥാന്‍ ടീമിന്‍റെ തോൽവിയിൽ അവര്‍ക്ക് നിരാശയില്ലായിരുന്നു. വൈറലായ വീഡിയോക്ക് താഴെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ കമന്‍റുകളുമായെത്തി. കിങ് കോലിയോടുള്ള ഭ്രാന്തിന് അതിരുകളില്ലായെന്ന് എന്ന് ഒരു ഉപയോക്താവ് എഴുതി.

വിരാട് കോലി തന്‍റെ 51-ാം ഏകദിന സെഞ്ച്വറി നേടി

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റര്‍ തന്‍റെ 51-ാം ഏകദിന സെഞ്ച്വറി നേടി. 111 പന്തിൽ ഏഴ് ഫോറുകളുടെ സഹായത്തോടെയാണ് വിരാട് പുറത്താകാതെ 100 റൺസ് നേടിയത്. ഈ മികച്ച ഇന്നിംഗ്‌സിന് താരത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡും ലഭിച്ചു. കൂടാതെ വേഗത്തിൽ 14,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കാ യി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ കളിക്കാരനായും വിരാട് മാറി.

Read Previous

ഇസിജിയിൽ വ്യതിയാനം; പിസി ജോർജ് മെഡിക്കൽ കോളജ് ഐസിയുവിൽ

Read Next

ഇവരാണ് ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരും വിക്കറ്റ് വേട്ടക്കാരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »