Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഫാനെ ഇന്ന് ചോദ്യം ചെയ്യില്ല, 72 മണിക്കൂർ നിരീക്ഷണത്തില്‍; ഷെമീന കണ്ണ് തുറന്നു; മക്കളെ ചോദിച്ചുവെന്ന് എംഎൽഎ


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫ്നാൻ്റെ ഉമ്മ ഷെമീനയെ ആശുപത്രിയിൽ സന്ദർശിച്ച് ഡികെ മുരളി എംഎൽഎ. ചികിത്സയിലുള്ള ഷെമീനയെ കണ്ടുവെന്നും കണ്ണ് തുറന്നുവെന്നും എംഎൽഎ പറഞ്ഞു. ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കൾ എന്ന് പറയുന്നുണ്ടെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

പ്രതി കൊടുത്ത പ്രാഥമിക മൊഴി മാത്രമാണ് മുന്നിൽ ഉള്ളത്. പിതാവിന്റെ വിദേശത്തെ വരുമാനം നിലച്ചു. കടം ചോദിച്ചവർ മോശമായി പെരുമാറി. കൂട്ട ആത്മഹത്യക്ക് തയാറെടുത്തു എന്നാണ് പ്രതി പറയുന്നത്. മരിച്ചില്ലെങ്കിലോ എന്ന് കരുതി കൊന്നു. ഇതൊക്കെ പ്രതി പറയുന്നതാണെന്നും എംഎൽഎ പറഞ്ഞു.

ഷെമി മക്കളെ അന്വേഷിക്കുന്നുണ്ട്. കട്ടിലിൽ നിന്ന് മറിഞ്ഞു വീണതാണെന്ന് ഷെമീന ആരോടോ പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തതയില്ല. സംഭവിച്ചത് എന്തെന്ന് ഷെമീനയ്ക്ക് മനസിലായിട്ടില്ലെന്നും ഡികെ മുരളി എംഎൽഎ പറഞ്ഞു. അതേസമയം, ഫർസാനയുടെ അച്ഛനെ വീണ്ടും ആശുപത്രിയിലാക്കി. ഫർസാനയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഷെമീനയുടെ ആരോഗ്യനില പരിശോധിക്കാൻ പൊലീസ് ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യനില അനുസരിച്ച് മൊഴിയെടുക്കലിൽ തീരുമാനമുണ്ടാവും. ചികിത്സയിലുള്ള ഷെമീനയുടെ മെഡിക്കൽ രേഖകൾ വെഞ്ഞാറമൂട് എസ്എച്ച്ഒ പരിശോധിച്ചു. ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ആശുപ ത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമെങ്കിൽ നാളെ മൊഴിയെടുക്കും. അതേസമയം, അഫാൻ 72 മണിക്കൂർ നിരീക്ഷണത്തിലാണ്. അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കില്ല. 


Read Previous

സഹപാഠിയെ തിരിച്ചടിക്കും വരെ ചെരിപ്പ് ഇടാതെ നടന്നു’, അഫാന് സിനിമകളോട് ഇഷ്ടം, കടുത്ത ആരാധന

Read Next

ആശ വർക്കർമാരുടെ സമരം; പിന്തുണച്ചവർക്കെതിരെയും പൊലീസ് നടപടി, 48 മണിക്കൂറിനുള്ളിൽ ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »