Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റും; അന്തിമ തീരുമാനം ഉടന്‍?


തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റിയാല്‍ അതോടൊപ്പം യുഡിഎഫ് കണ്‍വീ നറേയും മാറ്റി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ഹൈക്കമാന്‍ഡ് ഇതു വരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ആഴ്ചകള്‍ക്കു ള്ളില്‍ ഉണ്ടായേക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയാല്‍ ഈഴവ വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്ക് നറുക്ക് വീണേക്കും. അങ്ങനെയെങ്കില്‍ അടൂര്‍ പ്രകാശിന് സാധ്യതയേറെയാണ്. അതല്ല, ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഒരാളെയാണ് കെപിസിസി അധ്യക്ഷനായി പരിഗണിക്കുന്ന തെങ്കില്‍, ബെന്നി ബഹനാന്‍, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ ക്കുന്നു.

എംപിയും ദലിത് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം, കെപിസിസി പ്രസിഡന്റ് ഈഴവ വിഭാഗത്തിനെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ക്രൈസ്തവ വിഭാഗത്തിന് നല്‍കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. നിലവില്‍ മുന്‍ കെപിസിസി പ്രസിഡന്റായ എം എം ഹസനാണ് യുഡിഎഫ് കണ്‍വീനര്‍.

സ്ഥാനങ്ങള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന മത്സരങ്ങളില്‍ പാര്‍ട്ടി അണികളും യുഡിഎഫ് ഘടകകക്ഷികളും ആശയക്കുഴപ്പത്തിലാണ്. ഇത് തീരുമാനമെടുക്കുന്നതില്‍ ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റുന്നതില്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനൊപ്പമാണ് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി കെ സുധാകരന്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു ചെറിയ സംഘം മാത്ര മാണ് ഇപ്പോള്‍ സുഗമമായ അധികാര കൈമാറ്റത്തിന് തടസ്സമായി നില്‍ക്കുന്നത്’. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ‘സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും അദ്ദേ ഹം ഇപ്പോഴും അതിന് തയ്യാറായിട്ടില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും’, കൂട്ടക്കൊല ഫർസാനയോട് ഏറ്റുപറഞ്ഞു; തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു, അഫാന്റെ മൊഴി

Read Next

മകന്റെ ഖബറിന് മുന്നിൽ പൊട്ടിക്കരഞ്ഞ് റഹിം, ഉറ്റവരുറങ്ങുന്ന മണ്ണിൽ നെഞ്ചുലയുന്ന വിതുമ്പലോടെ പ്രാർത്ഥന; മകനെ തിരക്കി ഷെമീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »