സൗദി അറേബ്യയുടെ സുസ്ഥിരത നീക്കങ്ങൾക്ക് പിന്തുണ; ആദ്യ സോളാർ പ്രൊജക്ട് റിയാദിൽ യാഥാർത്ഥ്യമാക്കി ലുലു


റിയാദ് : സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകുന്ന സുസ്ഥിരത പദ്ധതികളുടെ ഭാഗമായി ആദ്യ സോളാർ പ്രൊജക്ട് യാഥാർത്ഥ്യമാക്കി ലുലു. റിയാദ് സെൻട്രൽ വെയർ ഹൗസിലാണ് ആദ്യ സോളാർ ലുലു പ്രൊജക്ട് സ്ഥാപിച്ചത്. 502.7 കിലോവാൾട്ടിന്റെ റൂഫ്ടോപ്പ് സോളാർ പാനലാണ് ലുലു സെൻട്രൽ വെയർ ഹൗസിൽ യാഥാർത്ഥ്യമായത്.

പ്രതിവർഷം 846 മെഗാവാൾട്ട് ഊർജ്ജം ഉത്പാദിപ്പിക്കാൻ പുതിയ സോളാർ പ്രൊജ്ക്ടിലൂടെ കഴിയും. ഇതിലൂടെ പ്രതിവർഷം 382 മെട്രിക് ടൺ വരെയായി കാർബൺ എമിഷൻ കുറയ്ക്കാനാകും. ഏകദേശം 9000 ത്തോള പുതിയ ചെടികൾ നടുന്നതിന് തുല്യം. റിയാദ് സെൻട്രൽ വെയർ ഹൗസിലെ ലുലുവിന്റെ പ്രവർത്തനം സോളാർ പാനലിന്റെ ഊർജ്ജം ഉപയോഗപ്പെടുത്തിയാകും. സൗദി ഇലക്ട്രിസിറ്റി കമ്പനിയായി സഹകരിച്ചാണ് പദ്ധതി. ഊർജ്ജ പുനരുപയോഗത്തിലും സുസ്ഥിരത പദ്ധതികൾക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ പദ്ധതി.

കാനൂ ക്ലീന്‍ മാക്സ് . ജെ വിയുമായി സഹകരിച്ചാണ് ലുലുവിന്റെ സോളാർ പ്രൊജക്ട്. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്ന സോളാർ പ്രൊജ്കട് യാഥാർത്ഥ്യമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും സൗദിയുടെ സുസ്ഥിര വികസന നയങ്ങൾക്ക് ഒപ്പമുള്ള ചുവടുവയ്പ്പാണിതെന്നും ലുലു സൗദി ഡയറക്‌ടർ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. സുസ്ഥിരതയ്ക്ക് കരുത്തേകുന്നതാണ് ലുലുവിന്റെ ചുവടുവയ്പ്പെന്ന് യുസഫ് ബിന്‍ അഹമ്മദ്‌ കാനൂ ഹോള്‍ഡിംഗ് ഡയറക്ടർ ഫൈസൽ ഖാലിദ് കാനൂ പറഞ്ഞു.

default


Read Previous

റമദാൻ മുബാറക്…’, പുണ്യ മാസത്തിൽ സന്ദേശവുമായി മോദിയും രാഹുൽ ഗാന്ധിയും

Read Next

റമദാൻ വിത്ത് ലുലു’ പുണ്യമാസത്തിൽ ഇഫ്താർ ബോക്സ്, ചാരിറ്റി ഗിഫ്റ്റ് കാർഡ് , ഹെൽത്തി ഉൽപന്നങ്ങൾ അടക്കം മികച്ച ഓഫറുകളുമായി ലുലു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »