14-ാമത്തെ കുട്ടി പിറന്ന സന്തോഷം പങ്ക് വെച്ച് ഇലോൺ മസ്‌ക്


14-ാമത്തെ കുട്ടി പിറന്ന സന്തോഷം പങ്ക് വെച്ച് ഇലോൺ മസ്‌ക്. പങ്കാളിയായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ആൺകുട്ടിക്ക് നൽകിയിരിക്കുന്ന പേര്. ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടി മസ്‌കിനുണ്ട്. 2021-ൽ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തിൽ ഇരട്ടക്കുട്ടികളും 2024-ൽ അർക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിയും ജനിച്ചിരുന്നു. അർക്കേഡിയയുടെ പിറന്നാൾ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോൺ എക്‌സിൽ പങ്കുവെച്ചത്.

മസ്‌കിന് മൂന്ന് പങ്കാളികളുണ്ടായിട്ടുണ്ട്. മുൻഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളുണ്ട്. ഇതിൽ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു. അതേസമയം, മസ്കിൻറെ 13-ാമത്തെ കുഞ്ഞി ന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇൻഫ്‌ളുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.


Read Previous

മികവുള്ള വിദ്യാർഥികൾക്കും സ്‌പെഷ്യലിസ്റ്റുകൾക്കും 16,500 ഗോൾഡൻ വിസകൾ; പ്രഖ്യാപനവുമായി യുഎഇ

Read Next

കേംബ്രിഡ്ജിൽ നിന്ന് വെറ്റിനറിയിൽ ഉന്നതബിരുദം ; യുവതിയുടെ ജോലി മൃഗശാലാ സൂക്ഷിപ്പുകാരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »