ഒരു ഹായ് ,ഹലോ പിന്നീടത്‌ ഇഷ്ടം ,പ്രണയം, ഇപ്പൊ വിവാഹവും ഫിലിപ്പീൻസിലും ​ഗുജറാത്തിലുമായി ഒരു പ്രണയം


പ്രണയം എപ്പോഴും എവിടെയും എങ്ങനെയും സംഭവിക്കാം. അതുപോലെ ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ​ഗുജറാത്തിൽ നിന്നുള്ള ഒരു യുവാവും ഫിലിപ്പീൻസിൽ നിന്നുള്ള യുവതിയുമാണ് ഈ കഥയിലെ നായകനും നായികയും.

ഗുജറാത്ത് സ്വദേശിയായ പിന്റു ഒരു പച്ചക്കറി മൊത്തവിൽപ്പനക്കാരനാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതിക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതോടെയാണ് പിന്റുവിന്റെ പ്രണയകാലത്തിലേക്കുള്ള തുടക്കം. അച്ഛനൊപ്പം റെസ്റ്റോറന്റ് നടത്തുകയായിരുന്നു യുവതി. അവൾ അവന്റെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തു. 

രണ്ടുപേര്‍ക്കും ഇം​ഗ്ലീഷ് വലിയ ധാരണയില്ലായിരുന്നു. അതിനാൽ തന്നെ ആദ്യമെല്ലാം ചെറിയ ചെറിയ ഹായ്, ഹലോ, ഇമോജികൾ എന്നിവയിൽ സംഭാഷണം ഒതുങ്ങി. പിന്നീട്, ചെറിയ ചെറിയ വീഡിയോ കോളുകളായി. ഭാഷ അറിയില്ലെങ്കിലും പിന്റു എന്ത് പറഞ്ഞാലും അവളുടെ മുഖത്ത് പുഞ്ചിരി വിടരും. പിന്റുവിന്റെ സത്യസന്ധമായ തുറന്ന പെരുമാറ്റമാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. 

അധികം വൈകാതെ രണ്ടുപേരും തമ്മിലുള്ള സൗഹൃദം ദൃഢമായി മാറി. പിന്റു അവൾക്ക് ഒരു പ്രൊപ്പോസൽ അടങ്ങിയ സമ്മാനം അയച്ചു. വീഡിയോ കോളിലാണ് അവൾ അത് തുറന്നത്. അവൾ കരയുന്നുണ്ടായിരുന്നു. 


Read Previous

പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; വിദ്യാർഥി ലഹരിക്കടിമയെന്ന് പൊലീസ്

Read Next

ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറഞ്ഞു, നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ ‌‌‌‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »