ജുബൈൽ കെ.എം.സി.സി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം, സിറ്റി ഏരിയ ടീം ജേതാക്കൾ


ജുബൈൽ: ജുബൈൽ കെ.എം.സി.സി എലവേറ്റ് 2025 ന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റിൽ മെറ്റൽ ക്രാഫ്റ്റ് സ്പോൺസർ ചെയ്ത സിറ്റി ഏരിയ ടീം ജേതാക്ക ളായി. ടൊയോട്ട ഏരിയ റണ്ണേഴ്സ് അപ്പ്‌ ട്രോഫി കരസ്ഥമാക്കി. ജുബൈലിലെ അറീന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആറു ഏരിയ കമ്മിറ്റികൾ പങ്കെടുത്തു.

റഹ്മാനിയ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ഹോസ്പിറ്റൽ ഏരിയയും പോർട്ട്‌ ഏരിയയും തമ്മിൽ നടന്ന ഉൽഘാടന മത്സരത്തിൽ സൗദി കെ.എം.സി.സി ഈസ്റ്റൻ നേതാക്കളും ജുബൈൽ സെൻട്രൽ കമ്മിറ്റി നേതാക്കളും കളിക്കാരുമായി പരിചയപ്പെട്ടു.

ക്ലാസ്സിക് റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ദാഖിൽ മഹ്ദൂദ് ഏരിയ കെ.എം.സി.സി, റോയൽ കമ്മീഷൻ ഏരിയ കെ.എം.സി.സി എന്നീ ടീമുകളും മാറ്റുരച്ചു. ഈസ്റ്റേൺ പ്രൊവിൻസ് ജോയിൻ സെക്രട്ടറി ശിഹാബ് കൊടുവള്ളി ടൂർണമെന്റ് ഉൽഘാടനം ചെയ്തു.

വിജയികൾക്കുള്ള ട്രോഫികൾ ഈസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി സൈതലവി പരപ്പനങ്ങാടി, ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലാം ആലപ്പുഴ, സെക്രട്ടറി ബഷീർ വെട്ടുപാറ, ട്രഷറർ അസീസ് ഉണ്യാൽ, സഹ ഭാരവാഹികളായ അബൂബക്കർ കാസർക്കോട്, റാഫി കൂട്ടായി ,ഷിബു കവലയിൽ, മുജീബ് കോഡൂർ, ഷഫീഖ് താനൂർ, ഹബീബ് റഹ്മാൻ, സിറാജ്, ടൂർണമെന്റ് ചെയർമാൻ ഷമീർ കടലുണ്ടി എന്നിവർ നിർവഹിച്ചു. ജൂണിൽ നടക്കാനിരിക്കുന്ന മെഗാ ഫുട്ബാൾ മേളയുടെ പോസ്റ്റർ പ്രകാശനം ജുബൈൽ കെ.എം.സി.സി സെൻട്രൽകമ്മിറ്റി പ്രസിഡന്റ്‌ സലാം ആലപ്പുഴ നിർവഹിച്ചു. സ്പോർട്സ് വിംഗ് ചെയർമാൻ അനീഷ് സ്വാഗതവും, ട്രഷറർ റിയാസ് പുളിക്കൽ നന്ദിയും പറഞ്ഞു.


Read Previous

പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ച് തട്ടിപ്പ്: കുവൈത്തിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ

Read Next

തണൽ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »