Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിനിമ നിർമാതാക്കളുടെ സൂചനാ പണിമുടക്ക് പിൻവലിച്ചു, ഇരട്ട നികുതി ഒഴിവാക്കുന്നത് ചർച്ച ചെയ്യാം; സിനിമാ തർക്കത്തിൽ ഇടപെട്ട് സർക്കാർ


കൊച്ചി∙ മലയാള സിനിമ മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒടുവിൽ സർക്കാർ ഇടപെടലും. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാ ക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ മാസം നടത്താനിരുന്ന സൂചനാ പണിമുടക്ക് കേരള ഫിലിം ചേംബർ തൽക്കാലം വേണ്ടെന്നു വച്ചു. ഈ മാസം 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക.

അതേ സമയം, ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമില്ലെന്നാണ് ചേംബർ വ്യക്തമാക്കിയിരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സമരത്തിനു ചേംബറും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ മാസം സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. ജിഎസ്ടിക്ക് പുറമെ 16 ശതമാനം വിനോദ നികു തിയും ഉൾപ്പെടെ 30 ശതമാനം നികുതിയാണ് സർക്കാരിനു നൽകേണ്ടത്. ഈ ഇരട്ട നികുതി വേണ്ടെന്നു വയ്ക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.

അതേസമയം, മലയാള സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയായ താരങ്ങളുടെ പ്രതി ഫലം കുറയ്ക്കൽ, സിനിമ ചിലവ് കുറയ്ക്കൽ തുടങ്ങിയവയിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയി ല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ചയാകാമെന്ന നിലപാടിലാണ് താരസംഘ ടനയായ അമ്മ. നേരത്തേ നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് രംഗത്തു വന്ന ജി.സുരേഷ് കുമാറിനെതിരെ മറ്റൊരു നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചപ്പോൾ മോഹൻ ലാൽ, പ്രഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

എന്നാൽ നിർമാതാക്കളുടെ സംഘടനയും ചേംബറും കർശന നടപടിക്ക് മുന്നറിയിപ്പ് നൽകിയതോടെ ആന്റണി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്ന തന്റെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ആന്റണി നിർമിക്കുന്ന ‘എമ്പുരാൻ’ റിലീസ് ചെയ്യുന്നത് മാർച്ച് 27നാണ്. അന്നു തന്നെ സൂചന പണിമുടക്ക് നടത്താൻ നിർമാതാക്കളും മറ്റും ആലോചിക്കുന്നതായ വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ആന്റണി നിലപാട് മയപ്പെടുത്തിയത്.


Read Previous

ഇന്ത്യൻ പൗരനെ വധിച്ച കേസ്: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; പ്രതീക്ഷയോടെ നിമിഷ പ്രിയയുടെ കുടുംബം

Read Next

അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ ഭർതൃ സഹോദരനായ വൈദികനും പങ്കെന്ന് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »