ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയി ലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലിൽ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം പുലർച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവ ത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനി തൊടുപുഴ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ.
അതിനിടെ മരണത്തില്‍ ഏറെ ദുരുഹതയും ആരോപണവും വന്നുതുടങ്ങി ഭര്‍ത്താവിനും അനുജനു മെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത് ഷൈനിയും മക്കളും ട്രെയിനിന് മുന്‍പില്‍ നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്‍; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹം ആണ് കൂടുതല്‍ അന്നെഷണം നടത്തിയാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളൂ.
നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലി ക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. ഏറ്റുമാനൂരിലെ പള്ളിയില്‍ സംസ്‌കാരം നടത്താന്‍ ഷൈനിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നെങ്കിലും മകന്‍ എഡ്വിന്റെ ആഗ്രഹപ്രകാരം മൃതദേഹങ്ങള്‍ തൊടുപുഴയിലേക്കു കൊണ്ടു പോവുകയായിരുന്നു. അവിടേയാണ് സംസ്‌കാര ചടങ്ങ് നടന്നത്. ഇതിന് ശേഷമാണ് ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് എടുത്തതും തുടര്‍ നടപടികളിലേക്ക് പോയതും.
പാറോലിക്കലിലെ വീട്ടില്‍ ശുശ്രൂഷകള്‍ നടക്കുമ്പോള്‍ ഷൈനിയുടെ ഭര്‍ത്താവ് നോബി വീടിനു സമീപം കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറ ങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരു ടെയും പങ്കില്‍ പ്രതിഷേധിച്ച് സമീപവാസികള്‍ ചുങ്കത്തെ വീട്ടിലേക്ക് എത്തിയില്ല. പള്ളിയിലേക്കാണു നാട്ടുകാരെത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു നോബിയും ബന്ധുക്കളും പള്ളിയിലെത്തി യില്ല. ഇതെല്ലാം നോബിയുടെ അറസ്റ്റിലേക്ക് എത്തിക്കുന്ന കാര്യങ്ങളായി മാറി. അതിനിടെ, മരണത്തെ പ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ നടപടി എടുക്കാതിരിക്കാന്‍ പോലീസിന് കഴിയാത്ത അവസ്ഥയും വന്നു.
ഷൈനിയെ ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ ഷൈനിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും നോബിക്കൊപ്പം ജീവിക്കാനാണ് ഷൈനി താല്‍പര്യപ്പെട്ടതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പത്തരമാറ്റ് പെണ്ണായിരുന്നു അതെന്നാണ് അയല്‍വാസിയായ സ്ത്രീ ഷൈനിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. നോബി മദ്യപിച്ച് ഷൈനിയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണ്. പക്ഷേ ഷൈനി ഒന്നും തിരിച്ച് പറയില്ല. ഇന്നുവരെ പ്രതികരിച്ചതായി അറിയില്ല. അത്രയ്ക്ക് പാവമായി രുന്നു. സംസാരം വളരെ കുറവാണ്. എല്ലാം സഹിച്ച് പിടിച്ചുനിന്നു. വീട്ടുജോലി ചെയ്യുന്നതിനിടയി ലെല്ലാം ഷൈനിയെ നോബി ഉപദ്രവിക്കും. കഴുത്തിന് കുത്തിപ്പിടിക്കും. എന്തൊക്കെ നടന്നാലും ഷൈനി ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി ആ വീട്ടില്‍ തന്നെ കഴിയും. നോബി ആ പെണ്ണിന്റെ സ്‌നേഹം മനസ്സി ലാക്കിയില്ല. അതാണ് ആ കുടുംബത്തിലുണ്ടായ ദുരന്തത്തിന് കാരണമെന്നായിരുന്നു അയല്‍വാസിയുടെ പ്രതികരണം. ഇവരെല്ലാം പോലീസിന് മുന്നിലും സംഭവം വിശദീകരിച്ചിട്ടുണ്ട്
ഷൈനിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അവള്‍ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നു. സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. ഷൈനിയുടെ വീട്ടുകാര്‍ സാമ്പത്തി കമായി താഴ്ന്നവരാണെന്ന ചിന്ത നോബിക്കും വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. നോബി ഷൈനിയുടെ വീട്ടില്‍ വിളിച്ച് മകളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വന്തം മകനെ കൊണ്ടുവരെ ഷൈനിക്കെതിരെ കേസ് കൊടുത്തു. ഇതെല്ലാമായപ്പോള്‍ അവള്‍ ആകെ തളര്‍ന്നു. മക്കളുമായി വീടുവിട്ടിറങ്ങിയിട്ടും നോബിയും കുടുംബവും അവരെ വേട്ടയാടി. ജോലി പോലും കിട്ടാതെ വന്നു. ഷൈനി ബി.എസ്.സി നഴ്‌സാണ്. അവളെ ഭര്‍ത്താവ് ജോലിക്ക് വിട്ടിരുന്നില്ല. നോബി മാത്രമല്ല നോബി യുടെ അമ്മയടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നടക്കമുള്ള വിമര്‍ശനങ്ങളാണ് അയല്‍വാസികള്‍ ഉയര്‍ത്തിയത്.പോലീസ് അന്നെഷണം നടന്നുവരുന്നു
