Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഹാകുംഭമേളയിലെ 45 ദിവസം കൊണ്ട് നേടിയത് 30 കോടി!!; ബോട്ട് സർവീസ് നടത്തി കോടിപതികളായി മഹാര കുടുംബം


പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ബോട്ട് സർവീസ് നടത്തി 45 ദിവസം കൊണ്ട് 30 കോടി സമ്പാദിച്ചു വെന്ന് വെളിപ്പെടുത്തി മഹാര കുടുംബം. 45 ദിവസം നീണ്ടുനിന്ന കുംഭമേളയിൽ നിരവധി ഭക്‌തർ പുണ്യസ്‌നാനം നടത്താൻ എത്തിയിരുന്നു. അതിൽ നിന്ന് മഹാര കുടുംബത്തിലെ അംഗങ്ങൾക്ക് ഗണ്യമായ വരുമാനം നേടാനായെന്നാണ് അവർ അവകാശപ്പെടുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം നിയമസഭയിൽ വെളിപ്പെടുത്തിയത്. ദശലക്ഷക്ക ണക്കിന് ഭക്തർ വിശ്വാസത്തിൻ്റെ സംഗമത്തിൽ പുണ്യസ്‌നാനം നടത്താൻ എത്തി. എന്നാൽ ഈ സംഗമത്തെ നിരവധി ആളുകൾ തങ്ങൾക്ക് വരുമാനം സമ്പാദിക്കാനുള്ള സ്രോതസായി കണക്കാക്കി. ചിലർ പല്ല് തേയ്‌ക്കാനുള്ളവ വിറ്റും മറ്റു ചിലർ ചായ വിറ്റും പണം സമ്പാദിച്ചു.

യോഗി ആദിത്യനാഥിൻ്റെ സർക്കാർ കുംഭമേളയിൽ വളരെ മികച്ച ക്രമീകരണങ്ങൾ നടത്തിയതിനാൽ പ്രയാഗ്‌രാജിലേക്കുള്ള ഭക്തരുടെ എണ്ണം വർധിക്കുകയും ഇതിലൂടെ അവർക്ക് നിറയെ പ്രയോജനം ലഭിച്ചതായും മഹാര കുടുംബത്തിലെ പിൻ്റു മഹാര പറഞ്ഞു. ഈ പണം ദൈവത്തിൽ നിന്നുള്ള മഹാ പ്രസാദമായിട്ടാണ് താൻ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാര കുടുംബത്തിലെ 500ലധികം അംഗങ്ങൾ ബോട്ട് സർവീസ് നടത്തുന്നിൽ ഏർപ്പെട്ടിരുന്നു. മഹാ കുംഭമേളയിൽ അവർ 100ലധികം ബോട്ടുകൾ സർവീസിൽ ഉൾപ്പെടുത്തി. കൂടാതെ ചുറ്റുമുള്ള പ്രദേശ ങ്ങളിൽ നിന്ന് ബോട്ടുകൾ വാങ്ങുകയും ചെയ്‌തു. മഹാ കുംഭമേളയ്ക്ക് ശേഷം കുടുംബത്തിൽ സന്തോഷ ത്തിന്‍റെ അന്തരീക്ഷമാണ് ഉണ്ടായതെന്ന് പിൻ്റു പറഞ്ഞു.

ഒരു ദിവസം പോലും തങ്ങളുടെ ബോട്ടുകൾ കാലിയായി നിന്നില്ല. ഓരോ ബോട്ടും 45 ദിവസം കൊണ്ട് 23 ലക്ഷം രൂപയാണ് സമ്പാദിച്ചത്. ഓരോ ബോട്ടിനും ദൈനംദിന വരുമാനമായി ലഭിച്ചത് 50,000 മുതൽ 52,000 രൂപ വരെയാണെന്നും പിൻ്റു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെ നിരവധി പേർ മഹാര കുടുംബത്തെ പ്രശംസിച്ചു.


Read Previous

അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ ഭർതൃ സഹോദരനായ വൈദികനും പങ്കെന്ന് ആരോപണം

Read Next

മദ്യമാഫിയയുമായും ലഹരി മാഫിയയുമായും സിപിഎം നേതൃത്വത്തിന് ബന്ധം; മൂന്നാം പിണറായി സർക്കാരെന്നത് വ്യാമോഹം, മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ’; കെ മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »