Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ ലേഖനം: ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വര്‍ഗീയത ആരോപിച്ചത്; വാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


സി പി എം സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിനെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനം സംസ്ഥാനത്ത് മുഖ്യമന്ത്രി – കോണ്‍ഗ്രസ് പോരിന് വഴി തുറന്നു. നിരവധി ഉദാഹരണങ്ങളിലൂടെ ബിജെപിയെ ഇന്ത്യയില്‍ വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന് സ്ഥാപിക്കാനാണ് ലേഖനത്തില്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ഏറ്റവും അവസാനം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും 14 നിയമസഭാ മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുത്തത് അങ്ങനെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിക്ക് 48 സീറ്റും ആപ്പിന് 22 സീറ്റുമാണ് നേടാനായത്. ബിജെപി വിജയിച്ച 14 സീറ്റുകളില്‍ ആപ്പ് തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് നേടിയ വോട്ടുകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് മേധാവിത്വമുറപ്പിക്കാന്‍ അവസരമുണ്ടാക്കിയത് കോണ്‍ഗ്രസാണ്, കോണ്‍ഗ്രസിൻ്റെ തെറ്റായ നയത്തിനെതിരെ അഖിലേഷ് യാദവും ഒമര്‍ അബ്‌ദുള്ളയും പ്രതികരിച്ചിട്ടുണ്ട്. ഇതേ സമീപനമാണ് കുറച്ച് നാള്‍ മുൻപ് ഹരിയാനയിലും സ്വീകരിച്ചത്. അപ്പോള്‍ ബിജെപിയെ തോല്‍പ്പി ക്കുന്നതല്ല, അവരുടെ ജയം ഉറപ്പാക്കിക്കൊടുക്കുന്നതാണ് കോണ്‍ഗ്രസിൻ്റെ പണിയെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാര്‍ഥ മതനിരപേക്ഷ കക്ഷികള്‍ക്ക് ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്നും മുസ്ലീം ലീഗിനെപ്പോലുള്ള വര്‍ഗീയ പാര്‍ട്ടികള്‍ ഇക്കാര്യം ആലോചിക്കട്ടെയെന്നുമാണ് ലേഖനത്തില്‍ മുഖ്യമന്ത്രി പറയുന്നത്.

ലീഗിനെ പ്രലോഭിപ്പിക്കാനും ലീഗണികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനും ഉദ്ദേശിച്ചാണ് ലേഖനമെന്ന കാര്യം വ്യക്തം. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തേതുപോലെ ഒരു മുസ്ലീം വോട്ടു കേന്ദ്രീകരണം വരുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടക്കാതിരിക്കാനുള്ള തന്ത്രവും ലേഖനത്തിലൂടെ മുഖ്യമന്ത്രി നടത്തുന്നു. എന്നാല്‍ ഇതിനെ അതേ നാണയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആപ്പിനെ തോല്‍പ്പിച്ചുവെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി അവിടെ മത്സരിച്ചില്ലായിരുന്നെങ്കില്‍ ആപ്പിന് നാല് ശതമാനം വോട്ടു കൂടി കിട്ടില്ലായിരുന്നോ എന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഇത് ഇരട്ടത്താപ്പാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ പ്രചാരണത്തിനിറങ്ങുകയും ചെയ്‌തില്ലേ.

അപ്പോള്‍ അവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്നല്ലേ സിപിഎം കരുതിയത്. ആര്‍എസ്എസ് പിന്തുണയോടെ 1977ല്‍ നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയന്‍. 77ല്‍ സിപിഎമ്മും ജലസംഘവും ഒന്നിച്ചാണ് മത്സരിച്ചത്. 89ലും ഇവര്‍ തമ്മില്‍ ധാരണയായിരുന്നു. എന്നിട്ടാണ് പഴയ കാര്യങ്ങള്‍ മറന്ന് പുതിയ കാര്യങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.

രാഹുല്‍ഗാന്ധി എവിടെയാണ് ബിജെപിയുമായി സന്ധി ചെയ്‌തത്. കോണ്‍ഗ്രസ്, മോദി സര്‍ക്കാരിനെതി രെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ കണ്ടുപിടിത്തം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പോലുമല്ലെന്നാണ് പുതിയ കണ്ടെത്തല്‍. ആണെന്ന് സമര്‍ഥിച്ചു സീതാറാം യെച്ചൂരിയെഴുതിയ എത്രയോ ലേഖനങ്ങളുണ്ട്. മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സിപിഎം തള്ളിപ്പറയുകയാണ്. പാര്‍ല മെൻ്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ലീഗ് വിരുദ്ധ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ലീഗ് ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിച്ചുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.

ചാടിയിട്ടും ചാടിയിട്ടും മുന്തിരി കിട്ടാതായപ്പോഴാണ് ലീഗിനെതിരെ വര്‍ഗീയത ആരോപിച്ചത്. ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി അന്ന് ലീഗിനെ ആക്രമിച്ചതെന്നും അത് തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ടെന്നും സതീശന്‍ തിരിച്ചടിച്ചു.


Read Previous

ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ

Read Next

പത്തിരിയുടെ കഥ പറയുന്നൊരു നാട്, ഓർമ്മകളുടെയും തണൽമരം; ‘പത്തിരിയാൽ’ എന്ന പേരിന് പിന്നിലെ സ്വാദിൻറെ കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »