ബ​ഹ്റൈ​ൻ; അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാജ്യം;ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ഖ​ത്ത​റും യു.​എ.​ഇ​യും


മ​നാ​മ: അറബ് രാജ്യങ്ങളിലെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ. യുണൈറ്റ​ഡ് നേ​ഷ​ൻ​സ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വെ​സ്റ്റേ​ൺ ഏ​ഷ്യ (ഇ.​എ​സ്.​സി.​ഡ​ബ്യു.​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്റൈ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക മു​ന്നേ​റ്റം വി​ല​യി​രു​ത്തി​യ​ത്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ 26ാം സ്ഥാ​ന​ത്തു​മാ​ണ് രാ​ജ്യം.

യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ഖ​ത്ത​റും യു.​എ.​ഇ​യു​മാ​ണ്. 2017 നും 2023​നും ഇ​ട​യി​ലെ അ​റ​ബ് സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ യ​ഥാ​ർ​ത്ഥ വ​ള​ർ​ച്ച എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ അ​റ​ബ് മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും ബ​ഹ്റൈ​ന്‍റെ ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക​നി​ല വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഖ​ത്ത​ർ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ലാ​ണെ​ങ്കി​ലും ആ​ളു​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ഹ്റൈ​ൻ ഖ​ത്ത​റി​നെ മു​ൻ​ക​ട​ക്കു​ന്നു​ണ്ട്. ഇ​ത് ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ന് ഒ​രു ചെ​റി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണെ​ങ്കി​ലും, ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും മി​ക​ച്ച വ്യ​ക്തി​ഗ​ത ക്ഷേ​മ​വും കാ​ര​ണം അ​റ​ബ് മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും മി​ക​ച്ച സ്ഥാ​ന​ത്താ​ണ് നിലകൊള്ളുന്നത്.

ബ​ഹ്‌​റൈ​ൻ സാ​മ്പ​ത്തി​ക​മാ​യി സ്ഥി​ര​ത​യു​ള്ള​തും വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന​തും ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും മി​ത​മാ​യ ജീ​വി​ത​ച്ചെ​ല​വു​മു​ള്ള രാ​ജ്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​റ​ബ് മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ന്ന​പോ​ലെ വ്യ​ക്തി​ഗ​ത ക്ഷേ​മ​ത്തി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് രാ​ജ്യം.


Read Previous

കളളപ്പണം വെളുപ്പിക്കൽ കേസ്; എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്

Read Next

ഖത്തറിൽ യുപിഐ സംവിധാനം: പ്രവാസികൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »