പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു രാത്രി 2 ജില്ലകളിൽ മഴ സാധ്യത


തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതിനിടെ ഇന്ന് രാത്രി ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Read Previous

കാമുകന്മാരെ അതിരുവിട്ടു വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരു മുന്നറിയിപ്പ്: അഫാന്റെ മൊഴി’ പ്രണയമല്ല ഉണ്ടായിരുന്നത് കൊടും പക മാത്രം’

Read Next

ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടിട്ടും സഹായവുമായി ഓടി നടന്നു; ചൂരൽമല പുനരധിവാസ പട്ടികയിൽ ഇല്ല, അവ​ഗണനയുടെ വേദനയിൽ ഷൈജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »