85,000 പേർക്ക് എച്ച്1ബി വിസ : രജിസ്‌ട്രേഷൻ ആരംഭിച്ചു; ഫീസ് 215 ഡോളറായി ആയി ഉയരും


വാഷിങ്ടൺ ഡിസി : ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യ ലൈസ്ഡ് മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനി കളെ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 85,000 യുഎസ് വര്‍ക്ക് വിസകളാണ് നല്‍കുക.വിദേശികള്‍ക്ക് വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി 2025 മാര്‍ച്ച് ഏഴ് മുതല്‍ 2025 മാര്‍ച്ച് 24 വരെയായിരിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (USCIS) അറിയിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ അപേക്ഷകര്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഒരു യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ഓണ്‍ലൈന്‍ അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷകള്‍ ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്യാനാകും. 215 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. മുമ്പ് എച്ച്1ബി വര്‍ക്ക് വിസ അപേക്ഷ യ്ക്കായി പത്ത് ഡോളറായിരുന്നു ഫീസ്. ഇതാണ് ഇപ്പോള്‍ 215 ആയി വര്‍ധിപ്പിച്ചത്.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ഓണ്‍ലൈന്‍ അക്കൗണ്ട് ഇല്ലാത്ത തൊഴിലു ടമകള്‍ ഒരു ഓര്‍ഗനൈസേഷണല്‍ അക്കൗണ്ട് തുടങ്ങണം. 2021 നും 2024 നും ഇടയില്‍ രജിസ്‌ട്രേഷന്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും 2025 സാമ്പത്തിക വര്‍ഷത്തില്‍ അത് ഉപയോഗിക്കാത്ത തൊഴിലുടമ കള്‍ക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ട് ഒരു ഓര്‍ഗനൈസേഷണല്‍ അക്കൗണ്ടിലേക്ക് സ്വയമേ മാറും. മാത്രമല്ല ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു അക്കൗണ്ട് സജ്ജീകരിക്കാനുമാകും.

രജിസ്‌ട്രേഷന്‍ കാലയളവ് അവസാനിച്ചതിന് ശേഷമാണ് വിസ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അതിനാല്‍ ആദ്യ ദിവസം തന്നെ തിരക്കുകൂട്ടി അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ രജിസ്‌ട്രേഷനുകളെ പിന്തുണയ്ക്കുന്നതിനായി, യുഎസ് ട്രഷറി വകുപ്പ് H-1B രജിസ്‌ട്രേഷന്‍ ഫീസിനുള്ള പ്രതിദിന ക്രെഡിറ്റ് കാര്‍ഡ് ഇടപാട് പരിധി 24,999.99 ഡോളറില്‍ നിന്ന് 99,999.99 ഡോളറായി താല്‍ക്കാലികമായി ഉയര്‍ത്തിയിട്ടുണ്ട്.


Read Previous

തിരുവനന്തപുരം,കലാനിധി ട്രസ്റ്റിൻ്റെ ഒ. എൻ. വി കുറുപ്പ് പുരസ്കാരം സിന്ധു മാപ്രാണത്തിന്.

Read Next

ഇറാനുമായി ആണവക്കരാറിന് തയ്യാര്‍’; ഖമേനിക്ക് കത്തയച്ച് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »