
റിയാദ്: റിയാദിലെ വഴക്കാട്ടുകാരുടെ പ്രാദശിക കൂട്ടായ്മയായ റിയാദ് വാഴക്കാട് സാംസ്കാരിക വേദി ഇഫ്താർ മജ്ലിസ് സംഘടിപ്പിച്ചു. ശനിയാഴ്ച ബത്ത യിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ വാഴക്കാട്ടെ 160 ഓളും പ്രവാസി സുഹൃത്തുക്കളും കുടുംബങ്ങളും പങ്കെടുത്തു
വാഴക്കാട് സാംസ്കാരിക വേദി പ്രസിഡണ്ട് ജുനൈസ് കുന്നത്ത് അധ്യഷം വഹിച്ച ചടങ്ങിൽ പൂവാടി ച്ചാലിൽ മുസ്തഫ റമളാൻ സന്ദേശം നൽകി, മുൻ പ്രസിഡണ്ട് മുനീർ മാട്ടത്തോടി, വഹീദ് വാഴക്കാട്, സലീം വട്ടപ്പാറ ജിനാസ്, അർഷിദ് ചിറ്റൻ,കബീർ കെ എം, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, സെക്രട്ടറി അൻസർ വാഴക്കാട് സ്വാഗതവും, ഷറഫു ചിങ്ങംകുളത്തിൽ നന്ദിയും പറഞ്ഞു.. ആദം എടശ്ശേരി, ഷബീർ കക്കുടുമ്പൻ, അഷ്റഫ് മുണ്ടുമുഴി, റഷീദ് കൽപ്പള്ളി, ശുകൂർ കെഎം,
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി