ഉപേക്ഷിക്കൂ… വിജയിക്കൂ.; പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു; മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന പുകവലി ഉപേക്ഷിക്കാം’; ഇന്ന് പുകവലി വിരുദ്ധ ദിനം


പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്‌ച പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ വർഷം മാർച്ച് 12 നാണ് പുകവലി വിരുദ്ധ ദിനം. സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെ ഈ ദിനം എടുത്തുകാണിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്ന ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് പുകവലി ഒരു പ്രധാന കാരണമാകുന്നു. ഈ ദിനം എല്ലാവർക്കും ഈ അപകടകരമായ ശീലം ഉപേക്ഷിക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കുന്നതിനുള്ള മികച്ച അവസരം നല്‍കുകയും പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നു.

പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്, ഇതിൽ പുകവലിക്കാത്ത, മറ്റുള്ളവര്‍ പുകവലിക്കുന്നതിലൂടെ ശ്വസിക്കുന്നത് വഴി 1.3 ദശലക്ഷം പേര്‍ മരണപ്പെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ പ്രമേയം

2025 ലെ പുകവലി വിരുദ്ധ ദിനത്തിന്റെ പ്രമേയം “ഉപേക്ഷിക്കൂ… വിജയിക്കൂ….” എന്നതാണ്.

എന്തുകൊണ്ട് പുകവലി ഉപേക്ഷിക്കണം?

  • ലോകമെമ്പാടുമുള്ള തടയാവുന്ന മരണങ്ങൾക്ക് പുകവലി ഒരു പ്രധാന കാരണമാണ്.
  • ഇത് ഹൃദ്രോഗം, ശ്വാസകോശ അർബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
  • പുകവലി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാണ്.
  • പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യവും നിങ്ങളുടെ അടുത്തുള്ള ആളുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

പുകവലിക്കുന്നത് കൊണ്ടുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

ഹൃദ്രോഗം, ശ്വാസകോശ അർബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചർമ്മത്തിലെ ചുളിവ്, പല്ലിലെ നിറവ്യത്യാസം, വായിലെ ക്യാൻസർ തുടങ്ങിയവയും ഇതുമൂലം ഉണ്ടാക്കുന്നു. ശ്വാസകോശ അണുബാധ, ആസ്‌തമ, ചെവിയിൽ പഴുപ്പ്, ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്കും പുകവലി ഇടയാക്കും. ചില സന്ദർഭങ്ങളിൽ ടൈപ്പ് 2 പ്രമേഹത്തിനും (T2D) പുകവലി കാരണമാകും.

പുകവലി എങ്ങനെ ഉപേക്ഷിക്കാം

  • പുകവലിയ്ക്ക് പ്രചോദനം നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സൗഹൃദങ്ങൾ, പതിവായി പുകവലിക്കുന്ന ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
  • പുകവലിയ്ക്കാൻ തോന്നുമ്പോൾ പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വായിലിട്ട് ചവയ്ക്കുക. ഇത് പുകയില നിയന്ത്രിക്കാൻ സഹായിക്കും.
  • നിക്കോട്ടിൻ റീപ്ലേസ്‌മെന്‍റ് തെറാപ്പികൾ പുകവലി നിർത്താൻ സഹായിക്കും.
  • പുകവലിക്കണമെന്ന് തോന്നൽ വരുമ്പോൾ ബോധപൂർവ്വം കാലതാമസം വരുത്തുക. അതായത് പുകവലിയ്ക്കണമെന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒരു 15 മിനുട്ട് കഴിഞ്ഞാകാം എന്ന് തീരുമാനിക്കുക.
  • നിർത്തണം, എന്നാൽ തൽക്കാലം ഒരു തവണ കൂടി വലിയ്ക്കാമെന്ന് ചിന്ത ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിയ്ക്കുക. ഇതിനായി യോഗ, ധ്യാനം എന്നിവ പിന്തുടരുക.
  • വ്യായാമം പതിവാക്കുക. ഇത് പുകവലി ഉപേക്ഷിക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും സഹായിക്കും.
  • ആവശ്യമെങ്കിൽ ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടുക.


Read Previous

കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നത് ശീലമാക്കി’: എൻഇപി, ഡീലിമിറ്റേഷൻ എന്നിവയിൽ ആഞ്ഞടിച്ച് കനിമൊഴി

Read Next

റഷ്യയുമായി വെടിനിർത്തലിന് തയ്യാറായി ഉക്രെയ്ൻ; പുടിനും സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »