ലഹരിക്ക് പൂട്ടിടാൻ എക്‌സൈസും പൊലീസും; സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല


തിരുവനന്തപുരം: ലഹരിക്കെതിരെ സംയുക്ത നീക്കത്തിന് എക്‌സൈസും പൊലീസും. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാനാണ് ഉന്നത തല യോഗത്തില്‍ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണര്‍ നോഡല്‍ ഓഫീസറാകും.

കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്തും. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.

കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. യോഗത്തില്‍ എഡിജിപി മനോജ് എബ്രഹാം, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.


Read Previous

അമ്മായിയമ്മയെ തലയ്ക്കടിച്ച് വീടിന് തീയിട്ടു; പിന്നാലെ മരുമകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ട് പേരും ഗുരുതരാവസ്ഥയിൽ

Read Next

കൊച്ചിയിൽ ലഹരിവേട്ട: രാത്രി പരിശോധനയിൽ 30 പേർ പിടിയിൽ ; 25 ഗ്രാം എംഡിഎംഎ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »