
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ(മിഅ) നടത്തിയ ‘നോമ്പൊർപ്പിക്കല് 2025’ ഇഫ്ത്താ ർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദ് എക്സിറ്റ് 18ലെ അൽ അഖിയാൽ ഇസ്തിറാഹിൽ നടത്തിയ ഇഫ്ത്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു.
ഇഫ്ത്താർ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ‘മിഅ’ പ്രസിഡൻ്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷനായിരുന്നു.മുൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. അൻവർ പുത്തലത്ത് മുഖ്യാതിഥിയായിരുന്നു.

സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവൂർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, WMF ഗ്ലൊബൽ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, അസ്ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, റിയാദ് ടാക്കീസ് പ്രസിഡന്റ് ഷഫീഖ് പാറയിൽ, ഷാരോണ്‍ ശരീഫ് റിയാദ് കലാഭവൻ, പയ്യന്നൂർ സൗഹൃദ വേദി പ്രസിഡന്റ് സനൂപ് പയ്യന്നൂർ, റിയാദ് ടാക്കീസ് കോർഡിനേറ്റർ ഷൈജു പച്ച, നിസാം കായംകുളം മിഅ മുഖ്യരക്ഷാധികാരി ഇബ്റാഹീം സുബ്ഹാൻ, സ്പോൺസർമാരായ ബിനോയ്, ജാസിം തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൾ കരീം ആമുഖ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും മിഅ ട്രഷറർ ഉമറലി അക്ബർ നന്ദിയും പറഞ്ഞു.
‘മിഅ’ ഭരണ സമിതി അംഗങ്ങളായ ഹബീബ് റഹ്മാൻ, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, സാകിർ ഹുസൈൻ, അൻവർ സാദത്ത്, ജാസിർ, റിയാസ് വണ്ടൂർ, സുനിൽ ബാബു എടവണ്ണ, കെ.ടി. കരിം, സഗീറലി.ഇ.പി, നാസർ വണ്ടൂർ, അബൂബക്കർ മഞ്ചേരി, നിസാം, നവാർ തറയിൽ, അബ്ദുൾ മജീദ്, ഇഖ്‌ബാൽ നിലമ്പൂർ, റിയാസ് നിലമ്പൂർ, ഹബീബ് റഹ്മാൻ, നാസർ വലിയകത്ത്, ലീന ജാനിഷ്, ഷെബി മൻസൂർ, അസ്മ സഫീർ, നമിറ, ജുവൈരിയ, അസ്ന സുനിൽ ബാബു, നിർവ്വാഹക സമിതി അംഗ ങ്ങളായ ജാമിദ് വല്ലാഞ്ചിറ, മജീദ് ന്യൂസ്16, തുടങ്ങി മുപ്പത്തിയഞ്ച് അംഗ വളണ്ടിയർ വിങ്ങ് പരിപാടിക്ക് നേതൃത്വം നൽകി.