ആരാധകർക്ക് സന്തോഷ വാർത്ത; “എമ്പുരാൻ” ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു


പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന എമ്പുരാൻ 2019ൽ റിലീസ് ചെയ്‌ത ബ്ലോക്ക്‌ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ തുടർച്ചയാണ്.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരിസിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്നിങ്ങനെ പ്രധാന കഥാപാത്രമായി മോഹൻലാൽ വേഷമിടുന്നു.

പൃഥ്വിരാജ്, മഞ്ചു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് എമ്പുരാനിൽ അണിനിരക്കുന്നത്.

ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്‌തനായ ജെറോം ഫ്ലിന്നിൻ്റെ സാന്നിധ്യം എമ്പുരാന് അന്തർദേശിയ ചേരുവ നൽകുന്നു. 2023 ഒക്‌ടോബർ അഞ്ചിന് ഫരീദാബാദിൽ ആണ് എമ്പുരാൻ്റെ ചിത്രീകരണം ആരംഭി ച്ചത്. യുഎസ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ആയിരുന്നു എമ്പുരാൻ്റെ പ്രധാന ലൊക്കേഷനുകൾ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.

ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തി ൻ്റെ ക്രീയേറ്റീവ് ഡയറക്‌ടർ. പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്‌ത ചിത്രത്തിൻ്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 2025 ജനുവരി 26ന് ആദ്യ ടീസർ റിലീസ് ചെയ്‌തുകൊണ്ടാണ് എമ്പുരാൻ്റെ പ്രമോഷൻ പരിപാടികൾ ആരംഭിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്ന രീതിയും ശ്രദ്ധ നേടിയി രുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27ന് റിലീസിന് തയാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസാ യിരിക്കും. ചിത്രത്തിൻ്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാളി ലൊരാളായ ആൻ്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

ലൈക്ക പ്രോഡക്‌ഷനുമായി സ്വരച്ചേർച്ച ഇല്ലായ്‌മ സംഭവിച്ചതോടെ എമ്പുരാൻ്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില അവ്യക്തതകൾ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചിരുന്നു. എന്നാൽ ആശിർവാദ് സിനിമാസിനൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി കൈ കോർത്തതോടെ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമായി.

മാർച്ച് 27ന് രാവിലെ ആറ് മണിക്ക് തന്നെ എമ്പുരാൻ്റെ ആദ്യ പ്രദർശനം നടക്കുമെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും ഒരേ സമയത്തു തന്നെയാകും ആദ്യ പ്രദർശനം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ ആറുമണി എന്നത് അതാത് രാജ്യങ്ങളുടെ ടൈം സോണിന് അനുസരിച്ച് വ്യത്യാസപ്പെടും.


Read Previous

സത്യം തെളിയും’, നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു; നീതി ലഭിക്കുമെന്ന് പ്രതീക്ഷ: ഷീല സണ്ണി

Read Next

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിച്ചേക്കും; നിർണായക നീക്കവുമായി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »