വേൾഡ് മലയാളി കൗൺസിൽ റിയാദ് ഇഫ്താര്‍ മീറ്റും വനിതാദിന ആദരവും സംഘടിപ്പിച്ചു.


വേൾഡ് മലയാളി കൗൺസിൽ റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും വനിതാ ദിനത്തോട് അനുബന്ധിച്ച് റിയാദിലെ മൂന്ന് വനിതാ പ്രതിഭകളെ ആദരിച്ചു നടത്തിയ ഇഫ്താർ സംഗമം വനിതകൾക്ക് പ്രാമുഖ്യം നൽകി കൊണ്ടാണ് സംഘടിപ്പിച്ചത്.

വേൾഡ് മലയാളി കൗൺസിൽ റിയാദ് ചാപ്റ്റര്‍ ഇഫ്ത്താര്‍ സംഗമം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് ചെയർപേഴ്സൺ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ് മാലാസിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് ചെയർപേഴ്സൺ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ സ്വപ്ന ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് ഇഫ്താർ സന്ദേശവും ഡൂൻസ് ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് വനിതാദിന സന്ദേശം നൽകി സംസാരിച്ചു.

പ്രമുഖ സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ രചിച്ച മിയകുല്പ എന്ന പുസ്തകത്തിന്റെ റിയാദിലെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു.പുസ്തകത്തിന്റെ കോപ്പി ജോസഫ് അതിരുങ്കലിൽ നിന്നും ഡോ ജയചന്ദ്രൻ ഏറ്റുവാങ്ങി.

പ്രസിഡന്റ് തങ്കച്ചൻ വർഗീസ്, സ്വാഗതവും ജയകുമാർ ബാലകൃഷ്ണ നന്ദിയും പറഞ്ഞു.ഡേവിഡ് ലൂക്കോസ്, രാജേന്ദ്രൻ, ഡോ ഷൈൻ, അബ്ദുൽ സലാം, ബിജു, , പദ്മിനി നായർ,ബിന്ദു സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.


Read Previous

റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം ജനസാഗരമായി

Read Next

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »