സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍’; 200 റിയാലിന് 250 റിയാലിന്റെ ഉത്പ്പന്നങ്ങള്‍


റിയാദ്: ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങി സിറ്റി ഫ്‌ളവര്‍. ഇതിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 5 വരെ ‘സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്‌ളവര്‍’ പ്രത്യേക പ്രൊമോഷന്‍ പ്രഖ്യാപിച്ചു. റെഡിമെയ്ഡ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാലിന് തെരഞ്ഞെടുക്കുന്ന ഉത്പ്പന്നങ്ങള്‍ 200 റിയാല്‍ നല്‍കി സ്വന്തമാക്കാം. 250 റിയാലിന്റെ ഓരോ പര്‍ച്ചേസിലും 50 റിയാല്‍ കിഴിവ് ലഭിക്കും. ഗാര്‍മെന്റ്‌സ് (മെന്റ്‌സ്, ലേഡീസ്, കിഡ്‌സ്), ഫുഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സ്‌പെഷ്യല്‍ പ്രൊമോഷന്‍. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്ത മികച്ച ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഇതിനു പുറമെ ആകര്‍ഷകമായ മറ്റു ഓഫറുകളും ലഭ്യമാണ്.

ട്രാവല്‍ ബാഗുകള്‍, ടോളി ബാഗുകള്‍ തുടങ്ങി ട്രാവല്‍ ഉത്പ്പന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പ്രൊമോഷന്‍ കാലയളവില്‍ ലഭ്യമാക്കിയിട്ടുളളത്. ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ലോയല്‍റ്റി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ പര്‍ചേസ് ചെയ്യാനുളള അവസരം ഉണ്ടെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.


Read Previous

റമദാനിന്റെ സ്നേഹ സന്ദേശം പ്രയോഗികമാക്കി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദിനേനയുള്ള സമൂഹം നോമ്പുതുറ

Read Next

പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »