
ദോഹ: സിയോണ മീഡിയ പ്രസാധകരാ കുന്ന’പെരുന്നാള്‍ പുലരി’ പ്രത്യേക പതിപ്പിന്റെകവര്‍ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ പെരുന്നാള്‍ അനുഭവങ്ങളും കഥയും കവി തയും ഉള്‍പ്പെടെ ഈടുറ്റ വിഭവങ്ങളുമായി പെരുന്നാള്‍ സുദിനത്തിന്റെ ഭാഗമായിപ്രസിദ്ധീകരി ക്കുന്ന പെരുന്നാള്‍ പുലരിയുടെ കവര്‍ പേജ് പ്രകാശനം ചന്ദ്രകലാ ആര്‍ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു.
ചീഫ് എഡിറ്റര്‍ഷാനവാസ് തൃക്കോട്ടൂര്‍,ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ്‌ഹൈദര്‍ ചുങ്കത്തറ, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ഖത്തര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജോണ്‍ഗില്‍ബര്‍ട്ട് എന്നിവര്‍ സാന്നിധ്യം വഹിച്ചു.