തിരഞ്ഞെടുപ്പ് കോഴ കേസ്: കെ.സുരേന്ദ്രന് ജാമ്യം


സുൽത്താൻ ബത്തേരി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഒന്നാം പ്രതി കെ. സുരേന്ദ്രനും മൂന്നാം പ്രതിയായ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനുമാണ് സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ ജെ.ആർ.പി നേതാവ് സി.കെ. ജാനുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാനുവിനെ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കുന്നതിനായി 35 ലക്ഷം രൂപ വിവിധ സ്ഥലങ്ങളിൽ വച്ച് നൽകിയെന്നാണ് കേസ്.


Read Previous

അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Read Next

സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലിയും പുകയില വിമുക്ത ക്യാമ്പയിനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »