മന്ത്രി വീണാ ജോർജ് തന്നെ കാണാൻ സമയം തേടിയതും, കാത്തിരുന്നതും അറിഞ്ഞില്ലെന്ന് ജെപി നഡ്ഡ, അടുത്താഴ്ച കാണാം.


ന്യൂഡൽഹി: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണാ ജോർജിനെ കാണുമെന്നാണ് നഡ്ഡ അറിയിച്ചത്. കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും, മന്ത്രി വീണാ ജോർജിന് അപ്പോയിന്റ്മെന്റ് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഇന്നലെ തന്നെ കാണാൻ സമയം തേടിയതും, കാത്തിരുന്നതും അറിഞ്ഞില്ലെന്നും ജെപി നഡ്ഡ പറഞ്ഞു.

ആശ വർക്കർമാരുടെ സമരം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ മന്ത്രി വീണാ ജോർജ് ഡൽഹിയി ലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതിരുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായി രുന്നു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തിയിട്ടും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്താനാകാതെ മന്ത്രി വീണാ ജോർജ് മടങ്ങിയെത്തിയതാണ് വിവാദമായത്. ആശ സമരത്തിൽ പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തിയതെന്നായിരുന്നു വിമർശനം.

ലോക്സഭയിൽ ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനിടെ, ആശാവർക്കർമാർ നടത്തു ന്ന സമരം കെസി വേണു​ഗോപാൽ ഉന്നയിച്ചിരുന്നു. ആശാ വർക്കർമാർ കേരളത്തിൽ 38 ദിവസത്തിലേ റെയായി സമരത്തിലാണ്. വിഷയം ഉന്നയിക്കാനായി സംസ്ഥാനആരോ​ഗ്യമന്ത്രി ഡൽഹിയിലെത്തി യെങ്കിലും കേന്ദ്രമന്ത്രി നഡ്ഡ കാണാൻ അവസരം നൽകിയില്ലെന്ന വിഷയവും ചൂണ്ടിക്കാട്ടിയിരുന്നു.


Read Previous

സൂരജ് വധം: ഒന്‍പത് സിപിഎമ്മുകാര്‍ കുറ്റക്കാര്‍; പട്ടികയില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനും ടിപി കേസ് പ്രതിയും

Read Next

മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ; മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും, ചെന്നൈയിൽ മെഡിക്കൽ ചെക്കപ്പും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »