Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി നിയമങ്ങൾ രൂപീകരിക്കുന്നതിലെ അതുല്യ വ്യക്തിത്വം; സൗദി സഹമന്ത്രി മുത്തലിബ് അല്‍നഫിസ അന്തരിച്ചു.


റിയാദ്: രാജ്യത്തെ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിൽ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയെ സേവിച്ച സഹമന്ത്രി മുത്തലിബ് അല്‍നഫിസ അന്തരിച്ചു.( 88) വയസായിരുന്നു. റോയൽ കോർട്ടാണ് മരണവിവരം അറിയിച്ചത്. തന്റെ മതത്തെയും രാജാവിനെയും രാജ്യത്തെയും സമര്‍പ്പണത്തോടെയും ആത്മാര്‍ഥതയോടെയും സേവിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു മുത്തലിബ് അല്‍ നഫിസയെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

ഇന്ന് വൈകീട്ട് (വെള്ളിയാഴ്ച) അസര്‍ നമസ്‌കാരാനന്തരം റിയാദ് കിംഗ് ഖാലിദ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മറവു ചെയ്യുമെന്ന് റോയല്‍ കോര്‍ട്ട് പറഞ്ഞു.മധ്യ സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലെ റിയാദ് അല്‍ഖുബ്‌റായില്‍ 1937 ലാണ് മുത്തലിബ് അല്‍നഫിസയുടെ ജനനം. 1962 ല്‍ ഈജിപ്തിലെ കയ്റോ യുണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് സര്‍ ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയി ലേക്ക് അയച്ചു. ഹാർവാർഡിൽനിന്ന് 1971 ലും 1975 ലും നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.

1962 ല്‍ മന്ത്രിസഭയില്‍ നിയമ ഉപദേഷ്ടാവായി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദവി വഹിച്ചു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി. ഈ സമയത്ത് സ്വന്തം ഓഫീസ് സ്ഥാപിച്ച് അഭിഭാഷകവൃത്തി ആരംഭിച്ചു. 1975 ല്‍ ഉപരിപഠനം പൂര്‍ത്തി യാക്കി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം 1995 വരെ മന്ത്രിസഭക്കു കീഴിലെ വിദഗ്ധ അതോറിറ്റി തലവനായി നിയമിതനായി.

1995 ല്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും നിയമിതനായി. 1999 മുതല്‍ 2015 വരെ പെട്രോളിയം ആന്റ് മിനറല്‍സ് അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറലും അംഗവുമായി. 2022 സെപ്റ്റം ബറില്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും വീണ്ടും നിയമിക്കപ്പെട്ടു. മരണം വരെ ഈ പദവിയില്‍ തുടര്‍ന്നു.

സുപ്രീം ഇക്കണോമിക് കൗണ്‍സില്‍, സിവില്‍, മിലിട്ടറി സര്‍വീസ് കൗണ്‍സിലുകള്‍ എന്നിവയില്‍ അംഗമായിരുന്നു. സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിനും അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഗനൈ സേഷനുമുള്ള രണ്ടു മന്ത്രിതല സമിതികളിലും ഭരണത്തിന്റെ അടിസ്ഥാന നിയമം തയാറാക്കുന്ന തിനുള്ള ഉന്നത സമിതിയിലും പ്രവിശ്യ, ശൂറാ കൗണ്‍സില്‍ നിയമ സമിതികളിലും അംഗമായിരുന്നു.


Read Previous

ആ സ്ത്രീ ആര്? ജസ്റ്റിസ് യശ്വന്ത് ശർമയുടെ വീട്ടിൽ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? അന്വേഷണം

Read Next

ഈദുല്‍ ഫിത്ര്‍: റിയാദ് മെട്രോ-ബസ് പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »