മോഹൻലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു’; എംപുരാനെ വിടാതെ ആർഎസ്എസ്


കൊച്ചി: എംപുരാന്‍ സിനിമയ്ക്ക് എതിരായ വിമര്‍ശനമങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്ത ലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചും വിടാതെ സംഘപരിവാര്‍. ആര്‍എസ്എസ് മുഖ പത്രമായ ഓര്‍ഗനൈസറില്‍ വിമര്‍ശനം ശക്തമാക്കുന്നു. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒന്നിലധികം ലേഖന ങ്ങളിലാണ് പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവര്‍ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തി ക്കുന്നത്.

എംപുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്ന ചിത്രമാണെന്ന് ‘എംപുരാന്‍’ എന്ന മലയാള സിനിമയിലെ ഹിന്ദു വിരുദ്ധ, ഭാരത് വിരുദ്ധ ആഖ്യാനത്തിന്റെ മുഖംമൂടി അഴിയുന്നു’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും രൂക്ഷമായി വിമര്‍ശിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തി ക്കുന്നു എന്നതാണ് മറ്റൊരു ആക്ഷേപം.

എംപുരാന്‍ എന്ന സിനിമ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ ഉതകുന്ന ഒന്നാണ്. രാജ്യത്തിന്റെ അഖണ്ഡ തയെ ചിത്രം ചോദ്യം ചെയ്യുന്നു. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ നിലപാടുകളുടെ ആവര്‍ ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. മോഹന്‍ലാലിനെപ്പോലുള്ള അഭിനേതാക്കള്‍ കാര ണം ചിലര്‍ ഈ അജണ്ട അവഗണിച്ചിരിക്കാം എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സിനിമയുടെ ഫണ്ടിംഗ് എവിടെ നിന്ന്? സിനിമയ്ക്ക് പിന്നിലെ നിശബ്ദ ശക്തികള്‍ ആരായി രുന്നു? നിര്‍മ്മാതാക്കളായിരുന്ന ലൈക്ക പ്രൊഡക്ഷന്‍സ് എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറി തുടങ്ങിയ വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ട കാര്യങ്ങളാണ് . ലൂസിഫര്‍ എന്ന സിനിമയില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദൃശ്യമായ വിദേശ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നാണ് പറയുന്നത്. രണ്ടാം ഭാഗമായ എമ്പുരാന്‍, ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍, ജുഡീ ഷ്യറി എന്നിവയെ കൂടി കടന്നാക്രമിക്കുകയാണ് എന്നും ലേഖനം പറയുന്നു.

അതേസമയം, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നിര്‍മാതാവ് ഗോകുലം ഗോപാലനും കഥ പൂര്‍ണമായി അറിയില്ലായിരുന്നു എന്ന വാദം വിശ്വസിക്കാനാകില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടു ത്തുന്നു. 2022-ല്‍ തിരക്കഥയും കഥയും പൂര്‍ത്തിയാക്കി സംവിധായകന് കൈമാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മോഹന്‍ലാല്‍, ഗോകുലം ഗോപാലന്‍ , മുരളി ഗോപി എന്നിവര്‍ക്ക് കഥയില്‍ വരുത്തിയ കാര്യമായ മാറ്റങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നും പറയുന്നു. ഇത് വിശ്വസിക്കാന്‍ പാടാണ്.

മോഹന്‍ലാലിനെപ്പോലുള്ള താരം സിനിമയിലെ കഥയും തിരക്കഥയും പൂര്‍ണ്ണമായി അറിയാതെ അതില്‍ അഭിനയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഗോകുലം ഗോപാലനെപ്പോലുള്ള ഒരു കൗശല ക്കാരനായ വ്യവസായി സിനിമയില്‍ അതിന്റെ കഥയും തിരക്കഥയും പൂര്‍ണ്ണമായി അറിയാതെ നിക്ഷേപിക്കാന്‍ സാധ്യതയില്ല. , തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍, കഥയും തിരക്കഥാകൃത്തുമായ മുരളി ഗോപി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു.


Read Previous

കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും’, സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍?

Read Next

കലാകാരന്മാർക്ക് മാപ്പ് പറയേണ്ട അവസ്ഥ, ഖേദ പ്രകടനം ഉചിതമായോയെന്ന് മോഹൻലാൽ ചിന്തിക്കണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »