Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിയുടെ പിതാവിനോട് അദ്ധ്യാപിക ആവശ്യപ്പെട്ടത് ലക്ഷങ്ങൾ, പണം തിരിച്ചുചോദിച്ചപ്പോൾ ചുംബനം നൽകി വശീകരിച്ചു


ബംഗളൂരു: വിദ്യാർത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ശ്രീദേവി റുഡഗി, ഗണേഷ് കലേ, സാഗർ എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശ്രീദേവി അദ്ധ്യാപികയാണ്.

ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ പിതാവിൽ നിന്നാണ് ശ്രീദേവിയും സഹായികളും പണം തട്ടിയത്. പ്രതികൾ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും ലക്ഷങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരൻ വ്യാപാരിയാണ്. ബംഗളൂരുവിൽ ഭാര്യയ്ക്കും മൂന്ന് പെൺമക്കളുമൊപ്പമായിരുന്നു താമസം. 2023 ൽ ഇയാൾ തന്റെ ഇളയ കുട്ടിയെ മഹാലക്ഷ്മി ലേഔട്ടിലെ കിന്റർഗാർട്ടൻ സ്‌കൂളിൽ ചേർത്തു. അഡ്മിഷൻ സമയത്താണ് ഇരുപത്തിയഞ്ചുകാരിയായ ശ്രീദേവിയെ പരാതിക്കാരൻ കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലായി. പതിവായി മെസേജും വീഡിയോ കോളുമൊക്കെ ചെയ്യുമായിരുന്നു. പല ആവശ്യങ്ങൾ പറഞ്ഞ് യുവതി നാല് ലക്ഷം രൂപ കടമായി വാങ്ങി.

തുടർന്ന് യുവതി പരാതിക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം അദ്ദേഹം കടം നൽകിയ പണം തിരികെ ചോദിച്ചു. ഇതിനുമറുപടിയെന്നോണം ചുംബനമായിരുന്നു യുവതി നൽകിയത്. അമ്പതിനായിരം രൂപ കടമായി വാങ്ങുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ യുവതി 15 ലക്ഷം കൂടി ആവശ്യപ്പെട്ടു.


വ്യാപാരത്തിൽ തിരിച്ചടി നേരിട്ടപ്പോൾ, കുടുംബത്തിനൊപ്പം ഗുജറാത്തിലേക്ക് മാറാൻ ഇയാൾ തീരുമാനിച്ചു. സർട്ടിഫിക്കറ്റിനായി സ്‌കൂളിലെത്തി. ഈ സമയം ശ്രീദേവിക്കൊപ്പം മറ്റ് രണ്ട് പ്രതികളുമുണ്ടായിരുന്നു. സംഘം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. 15 ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് പരാതി നൽകിയത്.


Read Previous

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

Read Next

കണ്ണൂരിൽ യുവതി കസ്റ്റഡിയിൽ,പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപയ്‌ക്ക് എമ്പുരാൻ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »