Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്താണ് വഖഫ്?; പുതിയ നിയമത്തിലെ 11 മാറ്റങ്ങൾ അറിയാം


രേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ നിയമമായി മാറും. ഒരു പകലും രാത്രിയും നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയ വാക്‌പോരുകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ കടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ വോട്ടിനിട്ട ബില്ലിനെ 283 അംഗങ്ങള്‍ അനുകൂലിച്ചു വോട്ട് ചെയ്തു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെ എന്‍ഡിഎ ഘടകകക്ഷികളും ബില്ലിനെ പിന്തുണച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളിയും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാര്‍ശചെയ്ത 14 ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദേശമായി ഉള്‍പ്പെടുത്തിയുമാണ് ബില്‍ പാസാക്കിയത്. വഖഫ് എന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യത കൊണ്ടുവരാനുമാണ് പുതിയ നിയമം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ നിയമം മുസ്ലീം വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുമെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുമെന്നും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.

വഖഫ് ബോര്‍ഡുകള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയവയുടെ അധികാരങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍. 2024 ഓഗസ്റ്റ് 8-ന് കേന്ദ്ര സര്‍ ക്കാര്‍ വഖഫ് (ഭേദഗതി) ബില്‍, 2024 അവതരിപ്പിച്ചു. പിന്നീട് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു. ഈ സമിതി നിര്‍ദേശിച്ച പതിനാല് ഭേദഗതികള്‍ ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്താണ് ബില്ല് ബുധനാഴ്ച ലോക്‌സഭയുടെ അംഗീകാരം നേടിയത്.

ബില്‍ പാസായാലും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പല രാഷ്ട്രീയ കക്ഷികളും ഇതി നോടകം വ്യക്തമാക്കികഴിഞ്ഞ പശ്ചാത്തലത്തില്‍ വഖഫ് ഭേദഗതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയായി വരും കാലങ്ങളില്‍ തുടരുമെന്ന് വ്യക്തമാക്കാണ്.

നിലവിലെ വഖഫ് നിയമങ്ങള്‍

1954-ലെ വഖഫ് നിയമം വഖഫിന്റെ കേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നു. 1964-ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ലെ വഖഫ് ആക്ട് പഴയ നിയമത്തെ പരിഷ്‌കരിച്ചു. വഖഫ് ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു. അതിന് 1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉള്ളതാക്കി മാറ്റി.

വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരമുണ്ട്. ഒരു ജഡ്ജി ഉള്‍പ്പെടെ മൂന്നംഗങ്ങളുള്ള വഖഫ് ട്രിബ്യൂണലില്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാം. ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് ഇടപെടുന്നുണ്ട്.

നിലവിലെ വഖഫ് നിയമങ്ങള്‍

1954-ലെ വഖഫ് നിയമം വഖഫിന്റെ കേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നു. 1964-ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ലെ വഖഫ് ആക്ട് പഴയ നിയമത്തെ പരിഷ്‌കരിച്ചു. വഖഫ് ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു. അതിന് 1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉള്ളതാക്കി മാറ്റി.

വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരമുണ്ട്. ഒരു ജഡ്ജി ഉള്‍പ്പെടെ മൂന്നംഗങ്ങളുള്ള വഖഫ് ട്രിബ്യൂണലില്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാം. ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് ഇടപെടുന്നുണ്ട്.

  1. ട്രൈബ്യൂണലുകളുടെ ഘടന: വഖഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം. ട്രൈബ്യൂണലുകളുടെ ചെയര്‍മാന്‍ ക്ലാസ്-1, ജില്ലാ, സെഷന്‍സ് അല്ലെങ്കില്‍ സിവില്‍ ജഡ്ജിക്ക് തുല്യമായ റാങ്കിലുള്ള ജഡ്ജിയായിരിക്കണം. മറ്റ് അംഗങ്ങളില്‍ ഒരു അഡീ ഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് തുല്യമായ ഒരു സംസ്ഥാന ഉദ്യോഗസ്ഥന്‍ ആയിരിക്കും. മുസ്ലീം നിയമ പണ്ഡിതന്‍ ആയിരിക്കണം.
  2. ട്രൈബ്യൂണലുകളുടെ ഉത്തരവുകളില്‍ അപ്പീല്‍ : നിയമപ്രകാരം, ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്, കോടതികളില്‍ അതിന്റെ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ സാധ്യമല്ല. പുതിയ ബില്‍ ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്ക് അന്തിമത്വം നല്‍കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്കെതിരെ 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
  1. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍: വഖഫ് രജിസ്‌ട്രേഷന്‍, വഖഫ് അക്കൗണ്ടുകളുടെ പ്രസിദ്ധീ കരണം, വഖഫ് ബോര്‍ഡുകളുടെ നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നിയമ ങ്ങള്‍ നിര്‍മ്മിക്കാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. നിയമപ്രകാരം, സംസ്ഥാന സര്‍ക്കാരിന് ഏത് ഘട്ടത്തിലും വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ കഴിയും. സിഎജി അല്ലെങ്കില്‍ നിയുക്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇവ ഓഡിറ്റ് ചെയ്യാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.
  2. ബോറ, അഗാഖാനി വഖഫ് ബോര്‍ഡുകള്‍: സംസ്ഥാനത്തെ എല്ലാ വഖ്ഫ് സ്വത്തുക്കളുടെയോ വഖ്ഫ് വരുമാന ത്തിന്റെയോ 15 ശതമാനത്തില്‍ കൂടുതല്‍ ഷിയ വഖ്ഫ് ആണെങ്കില്‍ സുന്നി, ഷിയ വിഭാഗങ്ങള്‍ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നു. അഗാഖാനി, ബോറ വിഭാഗങ്ങള്‍ ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡുകളും ബില്‍ അനുവദിക്കുന്നു.

ഇസ്ലാമിക ചരിത്രത്തിലെ വഖഫ്

വിശുദ്ധ ഖുറാന്‍ വഖഫിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടില്ലെങ്കിലും, ദാനധര്‍മ്മത്തെ പ്രോത്സാ ഹിപ്പിക്കുന്ന വ്യത്യസ്ത വാക്യങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരികളി ലൊരാളായ അബു തല്‍ഹ അല്‍ അന്‍സാരി ഈന്തപ്പനത്തോട്ടം സംഭാവന ചെയ്തത് ഇസ്ലാമിക ചരിത്രത്തി ലെ ആദ്യകാല വഖഫുകളില്‍ ഒന്നാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രബലമായിരുന്ന ഈ ആചാരം ബ്രിട്ടീഷ് കാലത്തും തുടര്‍ന്നു.

ദാനം ചെയ്യുന്ന വ്യക്തിക്ക് വസ്തുവിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം, അത് സ്വീകരിക്കു ന്നവര്‍ക്ക് അത് വില്‍ക്കാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. വഖഫ് പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വരുമാനം മസ്ജിദുകളുടെ നിര്‍മ്മാണം, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഹജ്ജ്, ഉംറ സൗകര്യങ്ങള്‍, മതപ്രചാരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇസ്ലാം നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടുള്ളതല്ല.


Read Previous

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ കിടന്ന് ആശാ പ്രവർത്തകരുടെ പ്രതിഷേധം, മൂന്നാം വട്ട ചർച്ചയും പരാജയം

Read Next

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; യുകെയും ഓസ്ട്രേലിയയും വീസ ചാർജ് 13 ശതമാനം വരെ കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »