Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസപ്പടിക്കേസിൽ വീണ പ്രതി, വിചാരണ നേരിടണം, പ്രോസിക്യൂഷൻ അനുമതി നൽകി കേന്ദ്രം


ന്യൂഡൽഹി : സി.പി.എം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കെ, മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയനെ പ്രതിയാക്കി സിരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കുറ്റപത്രം. വീണ ഉൾപ്പെടെ പ്രതികൾക്കെതിരെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്നാണ് സൂചന.

കേന്ദ്രമന്ത്രി നി‌‌ർമ്മലാസീതാരാമന് കീഴിലെ കോർപറേറ്ര് കാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയതിനു പിന്നാലെയാണിത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ വീണ തന്റെ കമ്പനിയായ എക്‌സാലോജിക് മുഖേന കൈപ്പറ്രിയെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തൽ.

പാർട്ടി കോൺഗ്രസ് നടക്കേ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായി പുറത്തുവന്ന വിവരം. മകളെ പ്രതിയാക്കിയ സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു.

2024 ഡിസംബറിലാണ് അന്വേഷണറിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ചു നിയമോപദേശവും കൂടി നേടിയ ശേഷമാണ് കോർപറേറ്റ് കാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയത്. കമ്പനീസ് ആക്‌ടിലെ നിയമലംഘനം ഉൾപ്പെടെയുള്ള കുറ്റങ്ങളിലാണ് വീണയും മറ്റു പ്രതികളും വിചാരണ നേരിടേണ്ടത്.

 182 കോടിയുടെ കള്ളക്കണക്ക്

കരിമണൽ കമ്പനിയെയും അതിന്റെ എം.ഡി ശശിധരൻ കർത്തയെയും എക്‌സാലോജിക് കമ്പനിയെയും ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ചേർത്തു. സി.എം.ആർ.എൽ കള്ളക്കണക്കുകൾ നിർമ്മിച്ച് 182 കോടി വകയിരുത്തിയെന്ന് എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇതിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പങ്കുപറ്റി. മാലിന്യനീക്കത്തിന്റെ പേരിലും കള്ളക്കണക്കുണ്ടാക്കിയെന്ന് കേന്ദ്ര ഏജൻസി പറയുന്നു.


Read Previous

ദുരിതത്തിലായത് വിദേശികളടക്കമുള്ളവർ കൊച്ചിയിൽ പുതിയ പ്രതിസന്ധി

Read Next

 ഇക്കാര്യം ഇനി നിര്‍ബന്ധം വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »