
യുഎഇ: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ നാലാമത്തെ കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ഷെയ്ഖ് ഹംദാൻ്റെ മാതാവ് ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന് ആദര സൂചകമായി തനിക്ക് ജനിച്ച പെൺകുഞ്ഞിനും’ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം’എന്ന പേര് തന്നെയാണ് ഹംദാൻ നൽകിയിരിക്കുന്നത്.
സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷെയ്ഖ് ഹംദാൻ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളുടെ പേരായിരുന്നു ഹിന്ദ് ബിൻത് അബി ഉമയ്യ എന്നും പറയപ്പെടുന്നുണ്ട്. അതിനാൽ ഈ പേരിന് ഇസ്ലാമിക സംസ്കാരത്തിൽ ഒരു പ്രധാന സ്ഥാനം തന്നെ നൽകുന്നുണ്ട്. അതേസമയം”ഹിന്ദ്”എന്ന വാക്ക് അറബിയിൽ ഇന്ത്യ എന്ന രാജ്യത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഇതിനകം തന്നെ രണ്ട് ആൺമക്കളും ഒരു മകളുമുള്ള ഷെയ്ഖ് ഹംദാന് ജനിച്ച നാലാമത്തെ പെൺകുഞ്ഞാണ് ഹിന്ദ്. മറ്റ് മൂന്ന് കുട്ടികളുടെയും പേര് പിൻതുട ർന്നാണ് നാലാമത്തെ പെൺകുഞ്ഞിനും ഷെയ്‌ഖ് ഹംദാൻ പേരിട്ടിരിക്കുന്നത്.
ആദ്യം ജനിച്ച രണ്ട് ഇരട്ടക്കുട്ടികളുടെ പേര് റാഷിദ്,ഷെയ്‌ഖ എന്നാണ്.മൂന്നാമത്തെ കുഞ്ഞിന്റെ ജനന വിവരവും 2023 ഫെബ്രുവരി 25ന് ഹംദാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശേഷം ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു തനിക്ക് പെണ്കുഞ്ഞു ജനിച്ചു എന്ന സന്തോഷ വാർത്ത ഷെയ്ഖ് ഹംദാൻ പുറത്ത് വിട്ടത്.സമൂഹമാധ്യമത്തിൽ ദശലക്ഷക്കണക്കിന് ഫോളേവേഴ്സ് ഉള്ള ഷെയ്ഖ് ഹംദാൻ പലപ്പോഴും രാജകുടുംബത്തിന്റെ വിശേഷങ്ങൾ മനോഹരമായ ചിത്രങ്ങളായും,വിഡിയോകളായും സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനെല്ലാം ആരാധകരും ഏറെയാണ്.