
ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 11നാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാൻ സ്വദേശിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദുബായിലുള്ള മോഡേണ്‍ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ജോലി ചെയ്തിരുന്ന ബേക്കറിയില്‍വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരേയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായി രുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ മറ്റൊരു തെലങ്കാന സ്വദേശിയ്ക്ക് പിരക്കേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.