ഹ​ജ്ജ് സീ​സ​ണിൽ​ ജോ​ലി ചെ​യ്യു​ന്നവർക്ക് ​മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി തുട​ങ്ങി


മ​ക്ക: ഹ​ജ്ജ് സീ​സ​ണി​ൽ രാജ്യത്ത് ജോ​ലി ചെ​യ്യു​ന്ന താ​മ​സ​ക്കാ​ർ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ആ​രം​ഭി​ച്ച​താ​യി പാ​സ്​​പോ​ർ​ട്ട്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അറിയിച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മാ​യ ‘അ​ബ്ഷി​ർ’ മു​ഖേ​ന​യും ‘മു​ഖീം പോ​ർ​ട്ട​ൽ’ വ​ഴി​യു​മാ​ണ് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ഇതിനായി പാ​സ്‌​പോ​ർ​ട്ട് ഓഫീസുകൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഹ​ജ്ജ് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഏ​കീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ത​സ്​​രീ​ഹ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി ഈ ​സം​വി​ധാ​നം സാ​ങ്കേ​തി​ക​മാ​യി സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട്രേ​റ്റ്​ വ്യക്തമാക്കി.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, ആ​ശ്രി​ത​ർ, പ്രീ​മി​യം റ​സി​ഡ​ൻ​സി ഉ​ട​മ​ക​ൾ, നി​ക്ഷേ​പ​ക​ർ, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​റ്റാ​ച്ച് ചെ​യ്ത​ശേ​ഷം പെ​ർ​മി​റ്റു​ക​ൾ അ​ബ്​​ഷി​ൽ പ്ലാ​റ്റ്​​ഫോ​മി​ലു​ടെ ന​ൽ​കു​ന്നു. മു​ഖീം ഇ​ല​ക്‌​ട്രോ​ണി​ക് പോ​ർ​ട്ട​ലി​ലൂ​ടെ മ​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സീ​സ​ണ​ൽ വ​ർ​ക്ക് വി​സ​യു​ള്ള​വ​ർ​ക്കും ഹ​ജ്ജ് സീ​സ​ണി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി തൊ​ഴി​ൽ ക​രാ​റു​ള്ള​വ​ർ​ക്കും മ​ക്ക​യി​ലേ​ക്കു​ള്ള എ​ൻ​ട്രി പെ​ർ​മി​റ്റ് ന​ൽ​കു​ന്നു​വെ​ന്നും പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ടറേറ്റ്​ പ​റ​ഞ്ഞു.

അതേസമയം, ഇ​ന്ത്യ​ക്കു​ള്ള ഹ​ജ്ജ് ക്വാ​ട്ടയും വ​ർ​ധി​പ്പി​ച്ചു. 10,000 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ ഹ​ജ്ജി​ന്​ അ​വ​സ​രം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ ​നി​ന്നു​ള്ള ഹാ​ജി​മാ​രു​ടെ എ​ണ്ണം 175,025 ആ​യി ഉ​യ​ർ​ന്നു. കേ​ന്ദ്ര സർക്കാരിന്റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് എ​ണ്ണം കൂ​ട്ടി​യ​ത്. ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള വാ​ർ​ഷി​ക ഹ​ജ്ജ് ക്വാ​ട്ട 2014ലെ 136,020​ൽ ​നി​ന്ന് 2025ലെ​ത്തു​മ്പോ​ൾ 175,025 ആ​യി വ​ർ​ധി​ച്ച​താ​യി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഇ​തി​ൽ 1,22,518 തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ്.


Read Previous

ഹജ്ജ് ഒരുക്കം 2025: മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം

Read Next

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »