
സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു.
വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെയും അമ്മമാരുടെയും ഒരു തലമുറയെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെള്ളവും വിറകും കൊണ്ടു വരാനും, കുടുംബാംഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും, പ്രാദേശിക വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും വാങ്ങാനും ഇത് ഉപയോഗിക്കപ്പെടുന്നു. ദിവസവും ഡസന്‍ കണക്കിന് മൈല്‍ നടത്തം സൈക്കിളുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ലാഭിക്കുന്നു. ഓരോ ഹംബയ്ക്കും 1,000 പൗണ്ട് ഭാരമുള്ള ചരക്ക് വഹിക്കാന്‍ കഴിയും. കൂടാതെ മണിക്കൂറില്‍ 37 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനും കഴിയും.
കമ്പനിയുടെ പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന 92% സ്ത്രീ ഉപഭോക്താക്കളും നടത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹംബ ഉപയോഗിക്കാന്‍ തുടങ്ങിയതിനുശേഷം എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഹംബയുടെ വരവോടെ ജീവിതംതന്നെ മാറിയ അനേകം വനിതകള്‍ സിംബാബ്‌വേയിലുണ്ട്. സ്ത്രീകളെ സാമ്പത്തിക വരുമാനമുള്ളവരായി കണക്കാക്കാത്ത ഗ്രാമീണ സിംബാബ്‌വേയില്‍ നിന്നുള്ളയാളാണ് 31 കാരി അന്ന ഭോബോ. എന്നാല്‍ ഇപ്പോള്‍ അവര്‍ വീട്ടിലെ പ്രധാന വരുമാനക്കാരിയാണ്.